ആലുവ∙ ആലുവ–മൂന്നാർ റോഡിൽ നാലാംമൈലിൽ നഗരസഭയുടെ 3 ഏക്കർ ഭൂമി എടത്തല സ്വദേശിയുടെ അപേക്ഷ സ്വീകരിച്ച് 20 വർഷത്തേക്കു പാട്ടത്തിനു നൽകിയ മുൻ നഗരസഭാ കൗൺസിലിന്റെ തീരുമാനം വിവാദമായി. കൗൺസിൽ കാലാവധി അവസാനിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ്, എൽഡിഎഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പ് അവഗണിച്ചാണ് എം.ഒ.ജോൺ അധ്യക്ഷനായ കൗൺസിൽ തീരുമാനമെടുത്തത്.
അന്നത്തെ കൗൺസിൽ യോഗത്തിൽ ബിജെപിയുടെ 4 അംഗങ്ങൾ പങ്കെടുത്തിരുന്നില്ല. അവർ നഗരസഭാധ്യക്ഷന്റെ മുറിക്കു മുന്നിൽ ഉപരോധം നടത്തുകയായിരുന്നു.
എൽഡിഎഫ് അംഗങ്ങളായ വി.എൻ.സുനീഷ്, ദിവ്യ സുനിൽ, മിനി ബൈജു, ലീന വർഗീസ്, ശ്രീലത വിനോദ്കുമാർ, ടിന്റു രാജേഷ് എന്നിവരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
2025 ഏപ്രിലിൽ ആണ് നാലാംമൈലിലെ സ്ഥലം തറവാടകയ്ക്കു നൽകാൻ നഗരസഭ ടെൻഡർ ക്ഷണിച്ചത്. 6 പേർ പങ്കെടുത്തു.
ഉദ്ദേശിച്ച തുക ലഭിക്കാത്തതിനാൽ ടെൻഡർ ഉറപ്പിച്ചില്ല. വീണ്ടും ടെൻഡർ ക്ഷണിച്ചപ്പോൾ ആരും പങ്കെടുത്തില്ല.
തുടർന്ന് ഏപ്രിൽ 24ന് ‘ഓഫർ ലെറ്റർ’ ക്ഷണിച്ചു. അതനുസരിച്ച് 28ന് എടത്തല സ്വദേശി ഓഫർ ലെറ്റർ നൽകി.
പ്രതിമാസം 3 ലക്ഷം രൂപ വാടകയ്ക്ക് 20 വർഷത്തേക്കു നൽകണമെന്നാണ് ഓഫർ ലെറ്ററിൽ ആവശ്യപ്പെട്ടത്.
എല്ലാ വർഷവും 5 ശതമാനം വർധനയോടെ അതു നഗരസഭാധ്യക്ഷൻ അംഗീകരിച്ചു. പക്ഷേ, സെക്രട്ടറി ഒപ്പു വച്ചിട്ടില്ല.
അപ്പോഴേക്കും പുതിയ കൗൺസിൽ നിലവിൽ വന്നു. മുൻ കൗൺസിലിന്റെ തീരുമാനം റദ്ദാക്കി സ്ഥലം വീണ്ടും ടെൻഡർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യ ടെൻഡറിൽ പങ്കെടുത്തവർ നഗരസഭാ സെക്രട്ടറിക്കു പരാതി നൽകി.
നഗരസഭയുടെ ഭൂമി പൊതു താൽപര്യപത്രം ക്ഷണിക്കാതെ, ഒരു അപേക്ഷ മാത്രം സ്വീകരിച്ച് അപേക്ഷകൻ ആവശ്യപ്പെട്ട
തുകയ്ക്കു കാലാവധി കഴിയാറായ കൗൺസിൽ തിരക്കിട്ടു നൽകിയതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്ന് എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ എം.എ.അബ്ദുൽ ഖാദർ ആരോപിച്ചു. ഒരു വർഷത്തേക്കു പാട്ടക്കരാർ എഴുതാനേ നഗരസഭയ്ക്ക് അധികാരമുള്ളൂ എന്നും പിന്നീട് ഓരോ വർഷവും കരാർ പുതുക്കുകയാണു ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 5 വർഷത്തിൽ കൂടുതലാണെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

