തൃപ്പൂണിത്തുറ ∙ നാഥനില്ലാപ്പോത്തിന് നാടുനീളെ അവകാശികൾ എത്തിയതോടെ പ്രതിസന്ധിയിലായി നാട്ടുകാർ. കഴിഞ്ഞ ദിവസം എരൂർ നിവാസികളെ മുൾമുനയിലാക്കിയ പോത്തിൻ കൂട്ടത്തെ പിടികൂടാനുള്ള ശ്രമങ്ങൾ ഇന്നലെയും തുടരുന്നതിനിടെയാണ് ഉടമസ്ഥരുടെ തിരക്ക് അനുഭവപ്പെട്ടത്. ഒടുവിൽ നാട്ടുകാർ ഇടപെട്ടതോടെ പോത്തുകളെ എസ്പിസിഎ അംഗങ്ങൾക്കു കൈമാറി.
ചൊവ്വാഴ്ച രാത്രിയോടെയാണ് 8 വലിയ പോത്തുകളും ഒരു കിടാവുമടങ്ങുന്ന സംഘം പാടം കടന്ന് എരൂർ പുതിയ റോഡ് ഭാഗത്ത് എത്തിയത്. പ്രദേശത്തെ വാഴകളും കൃഷികളും വ്യാപകമായി നശിപ്പിച്ച പോത്തുകൾ ജനങ്ങൾക്കും ഭീഷണിയായി.
പുതിയ റോഡിനടുത്തുള്ള വെണ്ട്രപ്പിള്ളിൽ ക്യാപ്റ്റൻ കൃഷ്ണന്റെ വീട്ടുവളപ്പിൽ തമ്പടിച്ച പോത്തുകളിൽ 5 എണ്ണത്തെ ബുധനാഴ്ച തന്നെ കെട്ടിയിട്ടു.
ബാക്കിയുള്ള 3 പോത്തുകൾ പാടശേഖരത്തിലേക്ക് ഓടിപ്പോയി. ഇന്നലെ രാവിലെ മുതൽ നാട്ടുകാർ ഇവയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒരെണ്ണത്തിനെ മാത്രമാണ് പിടികൂടിയത്.
മറ്റുള്ളവയെ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അനൂപ് ജി.
മേനോൻ, എം.എസ്. വിനോദ് കുമാർ, ജിജി വെണ്ട്രപ്പിള്ളിൽ, ആനന്ദ് ജി.
മേനോൻ, രഞ്ജിത് ആർ. നായർ, വിജയശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ ഇവയെ പിടികൂടാൻ ശ്രമിച്ചത്.
വൈകിട്ടോടെ സീനിയർ വെറ്ററിനറി സർജൻ ഡോ.
ഏബ്രഹാം തരകൻ എത്തി മയക്കുവെടി വച്ചാണു വരുതിയിലാക്കിയത്. പോത്തുകൾ എത്തിയ വാർത്ത പരന്നതോടെ ഇന്നലെ രാവിലെ മുതൽ ഒട്ടേറെപ്പേരാണ് തങ്ങളുടേതാണ് എന്ന അവകാശവാദവുമായി എത്തിയത്. ഉടമസ്ഥാവകാശം തെളിയിക്കാനാവില്ലെന്ന് കണ്ടപ്പോൾ ചിലർ പോത്തുകൾക്ക് വിലയിട്ടു വാങ്ങാനും ശ്രമം നടത്തി.
എന്നാൽ നാട്ടുകാർ ഇതിനെ ശക്തമായി എതിർത്തു. രംഗം വഷളായതോടെ മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്നതിനായുള്ള എസ്പിസിഎ അംഗങ്ങൾ എത്തി ഏറ്റെടുക്കാം എന്ന് അറിയിച്ചു. റോഡിലൂടെ നടക്കുന്ന വളർച്ചയെത്തിയ പോത്തുകളെ കശാപ്പിനായി മോഷ്ടിക്കുന്ന ഒരു സംഘം തന്നെയുണ്ടെന്നും അവർക്കെതിരെ നടപടി എടുക്കണമെന്നും എസ്പിസിഎ സെക്രട്ടറി ടി.കെ.
സജീവ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

