പിറവം∙ എംവിഐപി ലിഫ്റ്റ് ഇറിഗേഷൻ കനാലിലൂടെ വെള്ളം തുറന്നുവിടാൻ വൈകുന്നതോടെ രാമമംഗലം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കൃഷിനാശം. ജാതി, കമുക്, വാഴ കൃഷികൾ ഉണങ്ങി തുടങ്ങി.
സാമ്പത്തിക പ്രതിസന്ധി മൂലം കനാലുകൾ ശുചീകരിക്കാത്തതിനാലാണു വെള്ളം തുറന്നു വിടാത്തത്. കനാൽ നിറയുന്ന നിലയിൽ കാടും വള്ളിപ്പടർപ്പും നിറഞ്ഞതിനാൽ പലയിടത്തും നീരൊഴുക്കു സുഗമമാകില്ല. ഇതിനിടയിൽ ജനപ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ അളവിൽ ജലം തുറന്നു വിട്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾക്കു പ്രയോജനമില്ല.
എംവിഐപി ആറൂർ മെയിൻ കനാലിൽ നിന്നുള്ള വെള്ളം തിരുമാറാടി, പാമ്പാക്കുട
ചെട്ടിക്കണ്ടത്തു നിന്നു തിരിഞ്ഞാണു രാമമംഗലം ഉൗരമന,ശിവലി പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഇവിടെയുള്ള വാർഡുകളിലൂടെ കടന്നു പോകുന്ന കനാൽ പിന്നീടു കായനാട് തൊണ്ടൂർ പാലത്തിനു സമീപം തോട്ടിലേക്കു ചേരും.രാമമംഗലം പഞ്ചായത്തിൽ പലയിടത്തും ലിഫ്റ്റ് ഇറിഗേഷൻ കനാലിലൂടെ വെള്ളം പമ്പു ചെയ്യുന്നുണ്ടെങ്കിലും ഉൗരമനയിലെ ഉയർന്ന പ്രദേശങ്ങളിൽ വേനൽ സമയത്തു എംവിഐപി പദ്ധതിയാണു കർഷകർക്ക് ആശ്രയം.
മേഖലയിൽ കൂടുതൽ ജാതിക്കൃഷിയുള്ള പ്രദേശങ്ങളാണിത്.
വേനൽ സമയത്തു വെള്ളം കൂടുതലായി ജാതിമരങ്ങൾക്ക് ആവശ്യമുണ്ട്. ജലസേചന സൗകര്യം ഇല്ലാതായതോടെ പലയിടത്തും മരങ്ങളുടെ ഇലകൾ വാടി തുടങ്ങി.വിരിയുന്ന കായ്കളും അടർന്നു വീഴുന്നുണ്ട്.
ഇതേനില തുടർന്നാൽ വൈകാതെ മരം പൂർണമായി ഉണങ്ങുന്നതിനു സാധ്യത കർഷകർ ചൂണ്ടിക്കാട്ടി.] കനാൽജലം എത്തുമ്പോൾ ഭൂഗർഭ ജലത്തിന്റെ അളവു ഉയർന്നു കിണറുകളിലും ജലനിരപ്പ് വർധിക്കാറുണ്ട്. ഇക്കുറി പലയിടത്തും കിണറുകളും മറ്റു ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

