കൊച്ചി∙ കത്തുകളും ഡയറിത്താളുകളും പറയുന്ന അനുഭവങ്ങളിൽ നിന്ന് വേറിട്ട കലാസ്വാദനം ഒരുക്കുകയാണ് സാറ ചാണ്ടിയുടെ ‘ലില്ലീസ് ഇൻ ദ് ഗാർഡൻ ഓഫ് ടുമോറോ’ പ്രദർശനം.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കേരളത്തിന്റെ ചരിത്രവും സാമൂഹിക പശ്ചാത്തലവും ഇതിൽ ചുരുൾ നിവരുന്നു. ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്കിന്റെ സഹസ്ഥാപകൻ കൂടിയായിരുന്ന സി.പി.മാത്തന്റെ അറസ്റ്റിനെ തുടർന്നു ഭാര്യ ഏലിയാമ്മ മാത്തൻ നടത്തിയ പോരാട്ടത്തിന്റെ അനുഭവങ്ങളിലൂടെയാണ് കാഴ്ചക്കാർ കടന്നുപോകുന്നത്.ബൈബിൾ വാചകങ്ങളും പത്രവാർത്തകളും പശ്ചാത്തലമാക്കിയ ചുമരിൽ ഏലിയാമ്മ മാത്തൻ എഴുതിയ കത്തുകൾ പുനഃസൃഷ്ടിച്ചതും ഡയറി എഴുത്തുകളിൽ നിന്ന് തയാറാക്കിയ ഡയറിത്താളുകൾ ഉൾപ്പെടുത്തിയുള്ള കലാ വിന്യാസവും ശ്രദ്ധയാകർഷിക്കുന്നു.
പഴയ കുടുംബ ചിത്രങ്ങൾക്കൊപ്പം സാറ ചാണ്ടി പകർത്തിയ സൃഷ്ടിപരമായ ചിത്രീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.‘‘എനിക്കു കൈമാറിക്കിട്ടിയ കത്തുകളിലും ഡയറിക്കുറിപ്പുകളിലൂമുള്ള സ്ത്രീയനുഭവത്തിന്റെ നേർച്ചിത്രം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുകയെന്ന ദൗത്യം നിർവഹിക്കുകയാണ് ഞാൻ ചെയ്തത്.
ഇതു രണ്ടു വർഷത്തെ ജോലിയായിരുന്നു’’-സാറ ചാണ്ടി പറഞ്ഞു. കൊച്ചി ബിനാലെ കൊളാറ്ററൽ പ്രദർശനങ്ങളുടെ ഭാഗമായി മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിലെ ആരോ മാർക്കിലാണ് പ്രദർശനം നടക്കുന്നത്. ബാകുൽ പക്തിയാണ് ക്യുറേറ്റർ.
ബ്രിട്ടിഷ് കൗൺസിലും ടിഎൻക്യൂ ഫൗണ്ടേഷനും േചർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

