കാക്കനാട്∙ മുനിസിപ്പൽ ഗ്രൗണ്ടിനു സമീപം കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടി കൊല്ലംകുടിമുകൾ റോഡിന്റെ കുന്നിപ്പാടം ഭാഗം തകർന്നു. ഇന്നലെ വൈകിട്ട് 3നാണ് 350 എംഎം ആസ്ബസ്റ്റോസ് പൈപ്പ് വൻ ശബ്ദത്തോടെ തകർന്നത്.
വെള്ളം കുത്തിയൊഴുകി റോഡിന്റെ പകുതിയോളം ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടു. കുത്തൊഴുക്കിൽ 2 വൈദ്യുത തൂണുകൾ മറിഞ്ഞു.
വലിയൊരു പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കുടിവെള്ള വിതരണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
കാലപ്പഴക്കം ചെന്ന പൈപ്പിൽ മർദം കൂടിയതാകാം പൊട്ടലിനു കാരണമെന്നാണ് നിഗമനം. കുന്നിപ്പാടം, മുനിസിപ്പൽ ഗ്രൗണ്ട് പരിസരം, കൊല്ലംകുടിമുകൾ, മുണ്ടംപാലം പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.
ഈ പ്രദേശങ്ങളിലേക്ക് ഇടവിട്ട
ദിവസങ്ങളിലാണ് പമ്പിങ്. ഇന്നലെ പമ്പിങ് സമയത്താണ് പൈപ്പ് പൊട്ടിയത്.
മാവേലിപുരം ജലസംഭരണിയിൽ നിന്നുള്ള പമ്പിങ് അതോടെ നിർത്തി. അറ്റകുറ്റപ്പണി ഇന്നു രാവിലെ തുടങ്ങും.
വൈകുന്നേരത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വെള്ളമൊഴുക്കിൽ മറിഞ്ഞ 11 കെവി വൈദ്യുത തൂണുകൾ മാറ്റുന്ന ജോലി പുരോഗമിക്കുന്നുണ്ട്.
ഇന്നലെ രാത്രിയോടെ വൈദ്യുതി വിതരണം ഭാഗികമായി പുനരാരംഭിച്ചു. പഴകി ദ്രവിച്ച ആസ്ബസ്റ്റോസ് പൈപ്പുകൾ പൊട്ടുന്നതു മൂലം തൃക്കാക്കര മേഖലയിൽ ജല വിതരണം മുടങ്ങുന്നത് പതിവു സംഭവമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

