ഒഴിവുകൾ
കുറുപ്പംപടി ∙കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ്(സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് 10.30ന്.
നെടുമ്പാശേരി ∙ പുളിയനം ഗവ. ഹൈസ്കൂളിൽ മലയാളം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 21ന് രാവിലെ 10.30ന്. 2472180.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കളമശേരി ∙ ഗവ.വനിത ഐടിഐയിൽ സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്) വിഭാഗത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്.
കൂടിക്കാഴ്ച 21ന് 11ന്. 0484 2544750.
ഫാക്ടിൽ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് പ്രവേശനം
ഏലൂർ ∙ ഫാക്ട് ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ നടത്തുന്ന ഹെവി എക്യുപ്മെന്റ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്രെയിൻ, എസ്കവേറ്റർ, ഫ്രണ്ട് എൻഡ് ലോഡർ ആൻഡ് ഫോർക്ലിഫ്റ്റ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. പത്താം ക്ലാസ് പാസായ ലൈറ്റ്/ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി ജനറൽ വിഭാഗത്തിന് 35 വയസ്സ് ആണ്. www.fact.co.in .
0484 2567544.
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ കേന്ദ്ര സർക്കാർ നൈപുണ്യ സ്ഥാപനമായ ജൻ ശിക്ഷൻ സൻസ്ഥാൻ പറവൂർ, ആലുവ, പെരുമ്പാവൂർ സെന്ററുകളിൽ ആരംഭിക്കുന്ന എൻസിവിഇടി സർട്ടിഫിക്കറ്റോടു കൂടിയ 4 മാസത്തെ സ്മാർട് ഫോൺ റിപ്പയറിങ്, കംപ്യൂട്ടർ ടെക്നിഷ്യൻ, കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 90746 34665.
ഒറ്റത്തവണ റജിസ്ട്രേഷൻ 25ന്
പെരുമ്പാവൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കുന്നത്തുനാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ഒറ്റത്തവണ റജിസ്ട്രേഷൻ 25ന് രാവിലെ 10.30 മുതൽ 3.30 വരെ കുന്നത്തുനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രയ്നിങ്, കരിയർ കൗൺസലിങ്, കംപ്യൂട്ടർ പരിശീലനം എന്നിവ സൗജന്യമായി നൽകും. ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം.
ആധാർ, തിരഞ്ഞെടുപ്പു തിരിച്ചറിയൽ രേഖ, പാസ്പോർട്, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. 6282442046.
തൊഴിൽ മേള 17ന്
കുറുപ്പംപടി∙ സെന്റ് കുര്യാക്കോസ് കോളജിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാതല തൊഴിൽ മേള 17ന് രാവിലെ 9ന് നടത്തും.
20 പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് 300ൽപരം ഒഴിവുകളുണ്ട്. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
നേത്ര, ദന്ത പരിശോധനാ ക്യാംപ്
കോലഞ്ചേരി ∙ ലയൺസ് ക്ലബ്, കാലടി ശ്രീഭവാനി ഫൗണ്ടേഷൻ, അമൃത ആശുപത്രി എന്നിവ സംയുക്തമായി 19ന് മീമ്പാറ വൈസ്മെൻ സെന്ററിൽ സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാംപ് നടത്തും. രാവിലെ 9 മുതൽ 1 വരെയാണ് ക്യാംപ്.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ ഉദ്ഘാടനം ചെയ്യും. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് അമൃത ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ നടത്തും. രോഗിക്ക് താമസവും ഭക്ഷണവും ചികിത്സയും സൗജന്യമായിരിക്കുമെന്ന് പോൾ വി.
തോമസ് അറിയിച്ചു. 9447160580 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]