കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. എച്ച്എസ്എസിൽ നിർമിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ നിർമാണം മന്ദഗതിയിലായി.
സ്കൂൾ ഗ്രൗണ്ടിൽ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ 2 വർഷമായി കുട്ടികൾക്ക് കളിക്കാൻ സൗകര്യമില്ലാതായി. 3 കോടി രൂപ ചെലവിലാണ് സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നത്. സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് 40 സെന്റ് സ്ഥലം കൂടി വാങ്ങിയാണ് ട്രാക്കിന്റെ നിർമാണം ആരംഭിച്ചത്.
1 വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2 വർഷം കഴിഞ്ഞു. ജില്ലയിൽ ആദ്യമായാണ് സർക്കാർ സ്കൂളിൽ സിന്തറ്റിക് ട്രാക്ക് വരുന്നത്. ട്രാക്ക് യാഥാർഥ്യമാകുന്നതോടെ ദേശീയ മത്സരങ്ങൾക്ക് വേദിയാകുമെന്നും കടയിരുപ്പിന്റെ മുഖഛായ മാറുമെന്നും ആണ് പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]