വൈദ്യുതി മുടക്കം
തൃപ്പൂണിത്തുറ നഗരസഭ ഓഫിസ്, പഞ്ചാബ് നാഷനൽ ബാങ്ക്, സ്റ്റാച്യു ജംക്ഷൻ എന്നിവയുടെ പരിസരപ്രദേശങ്ങളിൽ 9 മുതൽ 2 വരെ സൗത്ത് മൂലംകുഴി, പരിപ്പ് ജംക്ഷൻ, ലോറെറ്റോ പളളി പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
അഗ്രോ സർവീസ് സെന്ററിൽ ജോലി ഒഴിവ്
ആലങ്ങാട് ∙ അഗ്രോ സർവീസ് സെന്റർ, കൃഷിശ്രീ സെന്റർ എന്നിവിടങ്ങളിലെ കാർഷിക മെഷിനറികൾ ഓടിക്കുന്നതിനു പ്രവർത്തന പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ട്രാക്ടർ, ടില്ലർ, ട്രാൻസ്പ്ലാന്റർ, പുല്ല് വെട്ടുന്ന മെഷീൻ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ അറിയുന്നവർക്കു മുൻഗണന.
ഈ മാസം 20 നകം ആലങ്ങാട് ബ്ലോക്കിനു കീഴിൽ വരുന്ന കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കുക.
ജല വിതരണം മുടങ്ങും
വരാപ്പുഴ ∙ മുപ്പത്തടം ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാലൂർ, കടമക്കുടി, വരാപ്പുഴ പഞ്ചായത്തുകളിൽ ബുധനാഴ്ച ജലവിതരണം മുടങ്ങും. മട്ടാഞ്ചേരി∙ മരട് പമ്പ് ഹൗസിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ കരുവേലിപ്പടി സബ് ഡിവിഷന് കീഴിലുള്ള കൊച്ചി നഗരസഭ 1 മുതൽ 13 വരെയും 16 മുതൽ 28 വരെയുള്ള ഡിവിഷനുകളിലും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും പൂർണമായും 14, 15, 18, 19 ഡിവിഷനുകളിൽ ഭാഗികമായും ശുദ്ധജല വിതരണം മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]