നെടുമ്പാശേരി ∙ സ്കൂളിനു മുമ്പിലെ കാനയുടെ സ്ലാബുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിൽ. ദേശീയപാതയോരത്തെ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിനു മുൻപിലെ കാനയുടെ സ്ലാബാണു തകർന്നു കിടക്കുന്നത്.
ഒഴുക്കു നിലച്ച കാന നിറയെ മലിനജലമാണ്. മഴക്കാലത്ത് ഈ പ്രദേശത്ത് വലിയ വെള്ളക്കെട്ടാണ്. റോഡും സ്ലാബുമെല്ലാം വെള്ളത്തിൽ മുങ്ങുന്നതു മൂലം കാനയുണ്ടെന്നറിയാതെ റോഡരികിലേക്ക് വലിയ വാഹനങ്ങൾ ഒതുക്കി നിർത്തുന്നത് കാനകളുടെ സ്ലാബ് തകരുന്നതിന് കാരണമാകുന്നു.
വാഹനങ്ങൾക്ക് കയറാൻ തക്കബലമുള്ള സ്ലാബുകളല്ല ഇവിടെയുള്ളത്.
ദേശീയപാതയുടെ നിർമാണ സമയത്തു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. ദേശീയപാതയിൽ പലയിടത്തും തകർന്ന സ്ലാബുകളാണ് കാനകൾക്കു മുകളിലുള്ളത്.
പലതും നടപ്പാതയായും ഉപയോഗിക്കുന്നതിനാൽ യാത്രക്കാർ വീണ് അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ദേശീയപാതയിൽ പലയിടത്തും കാനകളിലെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല.
കാനകൾ തുടർച്ചയായി നിർമിച്ചിട്ടില്ലാത്തതാണ് കാരണം. പലതവണ പരാതിപ്പെട്ടിട്ടും ദേശീയപാത അധികൃതർ നടപടി കൈക്കൊള്ളുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]