ശ്രീമൂലനഗരം∙ ഗവ.എൽപി സ്കൂളിനു മുന്നിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായി. പകലും രാത്രിയും നായ്ക്കൾ ഇവിടെ ചുറ്റി തിരിയുന്നു.
10 നായ്ക്കൾവരെ പലപ്പോഴും ഒരു സംഘത്തിൽ ഉണ്ടാകും. രാത്രി സ്കൂളിന്റെ ഗേറ്റിനു മുന്നിലാണ് ഇവയുടെ കിടപ്പ്. സ്കൂൾ പരിസരത്ത് നായ്ക്കൂട്ടം സദാ ചുറ്റി തിരിയുന്നതു മൂലം വിദ്യാർഥികളും അധ്യാപകരും ആശങ്കയിലാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഗവ. എൽപി സ്കൂൾ ആണിത്.
സ്കൂളിലേക്ക് നടന്നു വരുന്ന ധാരാളം വിദ്യാർഥികളുണ്ട്.
തെരുവുനായ്ക്കൾ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. ഇവ വട്ടം ചാടുന്നതു കാരണം ഇരുചക്ര വാഹന യാത്രക്കാരുടെ നിയന്ത്രണം തെറ്റുന്നു.
കൂടി നിൽക്കുന്ന നായ്ക്കൾ ആക്രമിക്കുമോ എന്ന ഭയം കാരണം ഇരുചക്ര വാഹന യാത്രക്കാരുടെ ശ്രദ്ധ പാളുന്നതും അപകടകരമാണ്. രാത്രിയും നായ്ക്കൾ യാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നു.
സ്കൂൾ പരിസരത്ത് റോഡരികിൽ സദാ ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ കിടക്കുന്നതു കാരണമാണ് തെരുവുനായ്ക്കൾ ഇവിടെ എത്തുന്നത്. ഈ ഭാഗത്ത് കച്ചവട
സ്ഥാപനങ്ങളും പള്ളിയുമുണ്ട്. രാവിലെ പള്ളിയിൽ പോകുന്നവരും നായ്ക്കളെ ഭയന്നാണ് പോകുന്നത്. അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]