
കളമശേരി∙ വാൽവുകളിലെ ചോർച്ചയും വിതരണക്കുഴലുകൾ പൊട്ടുന്നതും ശുദ്ധജല വിതരണത്തെ ആകെ കുഴപ്പത്തിലാക്കി. വിശാല കൊച്ചിയിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം എംഎസ് പൈപ്പ് ഈ മാസം 4ന് വിടാക്കുഴയിൽ പൊട്ടിയിരുന്നു.
തകരാർ 2 ദിവസത്തിനകം പരിഹരിച്ചുവെങ്കിലും നഗരപ്രദേശങ്ങളിൽ ഇപ്പോഴും ശുദ്ധജല വിതരണത്തിലെ തടസ്സം നീങ്ങിയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് കങ്ങരപ്പടി–മെഡിക്കൽ കോളജ് റോഡിൽ 140 എംഎം പിവിസി പൈപ്പ് പൊട്ടി ശുദ്ധജല വിതരണം തടസ്സപ്പെട്ടു.
നഗരസഭയിലെ കിഴക്കൻ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
റോഡും തകർന്നു. റോഡിനു മധ്യത്തിലൂടെയാണ് കങ്ങരപ്പടിയിലേക്കു പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
പൈപ്പിലെ തകരാർ പരിഹരിക്കാനുള്ള ജോലികൾ തുടങ്ങിയിട്ടുണ്ട്. വിടാക്കുഴയിൽ വാൽവ് ചോർന്ന് ശുദ്ധജലം വലിയ തോതിൽ നഷ്ടപ്പെടുന്നു. പ്രധാന പൈപ്പിൽ നിന്നു എൻഎഡിയിലേക്കു ശുദ്ധജലം നൽകുന്നതിനു സ്ഥാപിച്ചിരിക്കുന്ന വൽവാണു തകരാറിലായിരിക്കുന്നത്.
ആഴ്ചകളായി തുടരുന്ന ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
ദേശീയപാതയിലും ചോർച്ച, 17ന് ഗതാഗത നിയന്ത്രണം
കളമശേരി ∙ ദേശീയപാതയിൽ മെട്രോ പില്ലർ 253നു സമീപം ശുദ്ധജല വിതരണ പൈപ്പ് ചോരുന്നു. ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ 17ന് അതിരാവിലെ ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതുമൂലം എച്ച്എംടി ജംക്ഷൻ മുതൽ അപ്പോളോ ടയേഴ്സ് ജംക്ഷൻ വരെ അന്നേദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]