
അങ്കമാലി ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ 2 ശുചിമുറികളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. ശുചിമുറികൾ പ്രവർത്തനക്ഷമമല്ലാതായിട്ട് ഏറെ നാളുകളായി.സ്റ്റാൻഡിന്റെ ആരംഭ കാലഘട്ടത്തിൽ തെക്കുവശത്തായി നിർമിച്ച ശുചിമുറികൾ പല ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോൾ തീർത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമേ അത് പ്രവർത്തിച്ചുള്ളൂ.
ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽ നിന്നു വരുന്നവരും ബസ് ജീവനക്കാരും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ പ്രയാസപ്പെടുകയാണ്.
അതിഥിത്തൊഴിലാളികൾ രാത്രി കാലങ്ങളിൽ സ്റ്റാൻഡിന്റെ പല ഭാഗങ്ങളിലും മലമൂത്ര വിസർജനം നടത്തുന്നതിനാൽ പ്രദേശമാകെ ദുർഗന്ധം വമിക്കുന്നുണ്ട്. മഴക്കാലത്ത് പരിസരത്ത് കൊതുകുകളും ഈച്ചകളും പെരുകുന്നുണ്ട്.
പകർച്ചവ്യാധികൾ പകരുന്നതിനും സാധ്യതയുണ്ട്.
നഗരസഭയുടെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരം ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാർക്ക് വിശ്രമകേന്ദ്രവും അതിനോടു ചേർന്ന് ശുചിമുറികളും നിർമിച്ചിരുന്നു. എന്നാൽ ഈ സൗകര്യങ്ങൾ എല്ലായ്പോഴും ലഭ്യമല്ലെന്നു പരാതിയുണ്ട്.
വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും ഈ ശുചിമുറികൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ പ്രയാസത്തിലാകുന്നു. ആധുനിക രീതിയിലുള്ള ശുചിമുറി സംവിധാനങ്ങൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]