അരൂർ∙ ദേശീയപാതയിൽ അരൂർ ബൈപാസ് കവലയിൽ മേഴ്സി സ്കൂളിനു മുന്നിലെ വെള്ളക്കെട്ടിൽ തെന്നി വീണ് ബൈക്ക് യാത്രികരായ ദമ്പതികൾക്കും കുട്ടിക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
തൈക്കാട്ടുശേരിയിൽ നിന്ന് തേവരയിലെ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. അരൂർ ബൈപാസ് ജംക്ഷനിൽ വേഗം കുറയ്ക്കാൻ ബ്രേക്ക് ചെയ്തപ്പോഴാണ് റോഡിൽ മഴയിൽ കുഴഞ്ഞു കിടന്നിരുന്ന ചെളിയിൽ തെന്നി ബൈക്ക് മറിഞ്ഞത്.
ഈ ഭാഗത്ത് തന്നെ ഒട്ടേറെ ബൈക്ക് യാത്രികർ ചെളിയിൽ തെന്നി വീഴുന്നതായി പ്രദേശവാസികൾ പറയുന്നു.
ബൈക്കിന് തൊട്ടുപിന്നിലായി വലിയ വാഹനങ്ങൾ ഇല്ലാതിരുന്നാൽ വൻ അത്യാഹിതം ഒഴിവായി. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ കൈകാലുകൾക്ക് മുറിവ് സംഭവിച്ചിട്ടുണ്ട്.
യുവതിക്കും മകൾക്കും നിസാരപരിക്കുകളുണ്ട്.സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]