
ആലുവ∙ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചപ്പോൾ പാലത്തിനു നടുവിൽ നിന്നുപോയ ട്രെയിൻ ശരിയാക്കാൻ ടിടിഇയുടെ സാഹസിക ഇടപെടൽ. ടിടിഇ ബെൻ തമ്പി കോച്ചുകൾക്കിടയിലൂടെ നൂണ്ടിറങ്ങിയാണ് പ്രശ്നം പരിഹരിച്ചത്. നാഗർകോവിൽ–മംഗളൂരു ഏറനാട് എക്സ്പ്രസിൽ ആലുവ സ്റ്റേഷനിൽ നിന്നു കയറിയ കാസർകോട് സ്വദേശി ബാഗ് എടുക്കാൻ മറന്നതിനെ തുടർന്നു 300 മീറ്റർ പിന്നിട്ടപ്പോഴാണ് സി ഒന്ന് കോച്ചിലെ ചങ്ങല വലിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം.
പെരിയാറിനു മുകളിലെ പാലത്തിൽ ട്രെയിൻ നിന്നതോടെ ചങ്ങലബന്ധം പുനഃസ്ഥാപിക്കൽ ശ്രമകരമായി. ഒടുവിൽ ലോക്കോ പൈലറ്റിന്റെയും ഗാർഡുകളുടെയും അനുമതിയോടെ ബെൻ തമ്പി കഷ്ടിച്ചു നിൽക്കാൻ പോലും ഇടമില്ലാത്ത റെയിൽവേ പാലത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ട്രെയിൻ നിന്നയുടൻ ചങ്ങല വലിച്ച ആൾ ബാഗ് എടുക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി.
അപ്പോഴേക്കും ഇയാളുടെ ബന്ധു ബാഗുമായി ട്രെയിന്റെ അടുത്തേക്ക് എത്തി. ഇതേ പാളത്തിലൂടെ തൊട്ടു പിന്നാലെ വന്ദേഭാരത് ട്രെയിൻ കടന്നു പോകേണ്ടതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ടിടിഇ ഇറങ്ങിയത്.
ബെന്നിന്റെ സാഹസം മറ്റൊരു ടിടിഇ പി.ആർ. സുഹാസ് മൊബൈൽ ഫോണിൽ പകർത്തി.
കാസർകോട് സ്വദേശിയിൽ നിന്നു പിഴ ഈടാക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]