
ഏലൂർ ∙ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്കു കെട്ടിട നിർമാണത്തിനായി റവന്യു മിച്ചഭൂമി ഉപയോഗപ്പെടുത്തുമെന്നു മന്ത്രി പി രാജീവ് അറിയിച്ചു.
ഏലൂർ നഗരസഭ സമ്പൂർണ സ്മാർട് അങ്കണവാടി പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. അങ്കണവാടികൾ സ്മാർട്ടാകുന്നതിലൂടെ കുട്ടികൾക്കു പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ കീഴിലുള്ള 21 അങ്കണവാടികളാണു സ്മാർട്ടായി മാറിയിരിക്കുന്നത്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 അങ്കണവാടികളും, സിഎസ്ആർ ഫണ്ട് മുഖേന എട്ടെണ്ണവും സാമൂഹിക സുരക്ഷാ മിഷന്റെ ഫണ്ട് മുഖേന ഒരു അങ്കണവാടിയും സ്മാർട്ട് ആക്കാൻ കഴിഞ്ഞു .നഗരസഭാധ്യക്ഷൻ എ.ഡി.സുജിൽ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ജയശ്രീ സതീഷ്, സ്ഥിരസമിതി അധ്യക്ഷരായ പി.എ.ഷെരീഫ്, നിസി സാബു, വി.എ.ജെസ്സി , കെ.എ.മാഹിൻ, ഐസിഡിഎസ് സൂപ്പർവൈസർ കെ.ജി.രാജി, തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]