കൊച്ചി ∙ സുഭാഷ് പാർക്കിൽ നടത്തിയ ലൈക്കൺ (പൂപ്പൽ) സസ്യ വൈവിധ്യത്തിന്റെ പഠനത്തിൽ ഇരുപതിലേറെ ലൈക്കൺ വർഗങ്ങളെ കണ്ടെത്തി. മഹാരാജാസ് കോളജിലെ ഭൂമിത്രസേന ക്ലബ്ബും നേച്ചർ ക്ലബ്ബും ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തിലാണു പഠനം നടത്തിയത്.
പാർക്കിലെ വിവിധ വൃക്ഷങ്ങളിലും സസ്യങ്ങളിലുമാണു ലൈക്കൺ ഇനങ്ങൾ കണ്ടെത്തിയത്.
വായു ഗുണനിലവാരത്തിന്റെയും പരിസ്ഥിതി ആരോഗ്യത്തിന്റെയും പ്രധാന ജൈവസൂചികകളാണു ലൈക്കണുകൾ.
കോർപറേഷൻ സി–ഹെഡ് ഗവേഷണ വികസന വിഭാഗത്തിന്റെ അനുമതിയോടെയായിരുന്നു പഠനം. കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ഡോ.
സ്റ്റീഫൻ സെക്വേര, ഗവേഷണ വിദ്യാർഥിയായ അരുൺ ക്രിസ്റ്റി എന്നിവർ പഠനത്തിനു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

