കൊച്ചി ∙ ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ കേരളത്തിലെ മലയോര ഹൈവേയിൽ ഓടാനെത്തുന്നു. ‘ഹിൽ ഹൈവേ റൺ’ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഏലപ്പാറ മുതൽ ചപ്പാത്ത് വഴി കാഞ്ചിയാർ ടൗൺ വരെയുള്ള 22 കിലോമീറ്റർ ദൂരമാണ് 22 നു രാവിലെ 7 ന് മിലിന്ദ് സോമൻ ഓടുന്നത്.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുംബൈ ഹൈവേയിൽ നടത്തിയ 450 കിലോമീറ്റർ ഐതിഹാസിക ഓട്ടത്തിന് ശേഷം മിലിന്ദ് പങ്കെടുക്കുന്ന ഹൈവേ റൺ ആണിത്. ‘എന്നാൽ വാ…’ എന്ന ആഹ്വാനവുമായി അദ്ദേഹം പങ്കുവച്ച ഹിൽ ഹൈവേ റൺ പ്രഖ്യാപന വിഡിയോ ഇതിനകം ശ്രദ്ധനേടി.
60–ാം വയസ്സിലും മാധ്യമങ്ങൾ ‘അയൺ മാൻ’ എന്ന് വിശേഷിപ്പിക്കുന്ന മിലിന്ദ് സോമൻ ബോളിവുഡിന്റെ ഫിറ്റ്നസ് അംബാസഡറാണ്.
മിലിന്ദിനൊപ്പം ഓടാൻ കിഫ്ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kiifb.org വഴിയും വാട്ട്സാപ് ബോട്ട് (+91 9072000430) വഴിയും റജിസ്റ്റർ ചെയ്യാം. കിഫ്ബിയുടെ നേതൃത്വത്തിൽ 134.4 കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ് ഇടുക്കിയിലെ മലയോര ഹൈവേ.
കേരളത്തിലെ 13 ജില്ലകളെയും പശ്ചിമഘട്ടത്തിന്റെ അതിരുകളിലൂടെ ബന്ധിപ്പിക്കുന്നതാണ് 1,332 കിലോമീറ്ററിലേറെയുള്ള മലയോര പാത. പൂർത്തിയാകുമ്പോൾ ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങളും വ്യൂ പോയിന്റുകളും ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

