കൊച്ചി∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ വീണ്ടും ‘ട്രാക്കിൽ’. ഏഴുമാസം നവീകരണ പ്രവർത്തനം മുടങ്ങിക്കിടന്ന സ്റ്റേഷനിൽ പുതിയ കരാറുകാരുടെ കീഴിൽ നവീകരണ പ്രവർത്തനങ്ങൾ ആഴ്ചകൾക്കു മുൻപാണു പുനരാരംഭിച്ചത്.
ഏകദേശം രണ്ടു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുകയാണു ലക്ഷ്യം. താഴത്തെ നിലയുടെ ബീമുകൾ നിർമിച്ചുള്ള കോൺക്രീറ്റ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
നാലു നിലകളിലുള്ള റെയിൽവേ ഓഫിസ് കെട്ടിടം, മൾട്ടിലെവൽ കാർ പാർക്കിങ്, യാത്രക്കാരുടെ സേവനങ്ങൾക്കായുള്ള കെട്ടിടം ഉൾപ്പെടെ അഞ്ചു കെട്ടിടങ്ങളാണു സൗത്ത് സ്റ്റേഷൻ പരിസരത്ത് നിർമിക്കുന്നത്. കൂടാതെ സ്കൈ വോക്കും നിർമിക്കും.
കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖല കമ്പനിയായ ബ്രിജ് ആൻഡ് റൂഫിനായിരുന്നു റെയിൽവേ സ്റ്റേഷൻ നവീകരണ കരാർ.
രണ്ടു വർഷമായിട്ടും 30% താഴെ മാത്രം നിർമാണമാണു കമ്പനിക്കു പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇതേത്തുടർന്നു മാസങ്ങൾക്കു മുൻപു കരാർ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു.
ഇതിനെത്തുടർന്നുണ്ടായ കാലതാമസമാണ് ഏഴു മാസത്തോളം നവീകരണ പ്രവർത്തനം മുടങ്ങാൻ കാരണം.
ഈറോഡ് ആസ്ഥാനമായുള്ള ശ്രീ വെങ്കിടാചലപതി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിനാണു നവീകരണ പ്രവർത്തനങ്ങളുടെ ചുമതല. ഏകദേശം 385 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി 2028 ആദ്യ പകുതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
നവീകരണ പ്രവർത്തനങ്ങൾ നീളുന്നത് ഏറ്റവും ബാധിക്കുന്നതു യാത്രക്കാരെയാണ്. ആയിരക്കണക്കിനാളുകൾ ദിവസവും വന്നു പോകുന്ന റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങളെത്തുടർന്നു പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. കെട്ടിടങ്ങളെല്ലാം പൊളിച്ചതിനാൽ യാത്രക്കാർക്കു താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും പര്യാപ്തമല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

