എളങ്കുന്നപ്പുഴ∙ അനധികൃത മത്സ്യബന്ധനത്തെത്തുടർന്നു 3 ബോട്ട് വൈപ്പിൻ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്നു മുനമ്പത്തു നടത്തിയ പരിശോധനയിൽ മീൻകുഞ്ഞുങ്ങളെ അനധികൃതമായി പിടിച്ച ഷിയാമോൾ-2,നിയമാനുസൃത പെർമിറ്റ് ഇല്ലാത്ത കാർമൽ മേരി, കൂടുതൽ ശക്തിയേറിയ ലൈറ്റ് ഉപയോഗിച്ച യുകൊ മറൈൻ -1 എന്നീ ബോട്ടുകളാണു കസ്റ്റഡിയിലെടുത്തത്.
12 വാട്ട് വരെ പവറുള്ള ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ 2400 വാട്ട് പവറുള്ള ലൈറ്റുകളാണു ബോട്ടിൽ കണ്ടെത്തിയത്.
3 ബോട്ടുകളിലെയും മത്സ്യം ലേലം ചെയ്തു തുക സർക്കാരിലേക്ക് അടച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത 3.5 ടൺ മീൻ പുറംകടലിൽ ഉപേക്ഷിച്ചു.
ഷിയാമോൾ -2 ബോട്ടിനു 2.50ലക്ഷം രൂപയും കാർമൽ മേരി ബോട്ടിനു 2.80ലക്ഷം രൂപയും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മാജാ ജോസ് പിഴയിട്ടു.
2 മാസത്തിനുള്ളിൽ 20 ബോട്ടുകൾക്കെതിരെ നടപടി എടുത്തു. ഇവയിൽ നിന്നു 40 ലക്ഷം രൂപ പിഴ ഈടാക്കിയെന്നു വൈപ്പിൻ ഫിഷറീസ് സ് റ്റേഷൻ അസി.ഡയറക്ടർ പി.
ആര്യ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് മൻജിത് ലാൽ, ഉദ്യോഗസ്ഥരായ കെ.സി.
മനോജ്, റാഫേൽ പിങ്ക്സൺ, സി.കെ. വിഷ്ണു, സീ റെസ്ക്യു ഗാർഡുമാരായ ജസ്റ്റിൻ ഡികോസ്റ്റ്, വി.എ.
ഷെല്ലൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

