ആലുവ ∙ മെട്രോ പില്ലറിൽ അകപ്പെട്ട പൂച്ചയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേനയും അനിമൽ റെസ്ക്യൂ പ്രവർത്തകരും.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ആലുവ മാർക്കറ്റ് സർവീസ് റോഡിലെ മെട്രോ പില്ലർ 29-ലാണ് കൊച്ചി മെട്രോ സർവീസിനെ ഉൾപ്പെടെ ആശങ്കയിലാക്കി പൂച്ച അകപ്പെട്ടെന്ന വിവരം പുറത്തുവന്നത്. അഞ്ചു ദിവസം മുൻപ് സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ മുകളിലൂടെയാണ് പൂച്ച മെട്രോ പില്ലറിലേക്ക് കയറിയത്.
എന്നാൽ കയറിയത് പോലെ ഇറങ്ങാൻ ശ്രമിക്കുമ്പോൾ, താഴെ കിടന്ന ലോറി ചരക്കിറക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചിരുന്നു.
ഇതോടെയാണ് പൂച്ച മെട്രോ പില്ലറിൽ അഞ്ചു ദിവസമായി കുടുങ്ങിയ വിവരം സമീപത്തെ വ്യാപാരികൾ അറിയുന്നത്. ഇതിനിടയിൽ വ്യാപാരികൾ ചെറു ഭക്ഷണങ്ങൾ ഉൾപ്പെടെ പില്ലറിലേക്ക് ഇറങ്ങി കൊടുത്തെങ്കിലും പൂച്ചയുടെ ചലനം ഉൾപ്പെടെ മന്ദഗതിയിൽ ആയപ്പോൾ മെട്രോ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അനിമൽ റെസ്ക്യൂ പ്രവർത്തകർ എക്സ്ക്യുലെറ്റർ വാഹനവുമായി എത്തിയെങ്കിലും പൂച്ചയുടെ സമീപത്തേക്ക് എത്താൻ സാധിച്ചില്ല. ഇതിനിടയിൽ ആലുവ അഗ്നിശമന അംഗങ്ങളെ വിവരമറിയിച്ചു.
സേനാംഗങ്ങൾ എത്തി വലിയ ഏണികളും തോട്ടിവലയും ഉൾപ്പെടെയുള്ളവയായി പില്ലറിലെത്തിയപ്പോൾ പൂച്ച അകത്തേക്ക് ഉൾവലിഞ്ഞു.
സേനാംഗങ്ങൾ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാ വാഹനത്തിന്റെ മുകളിലേക്ക് പൂച്ച എടുത്തു ചാടി. ഇവിടെ നിന്നും സമീപത്തെ ഫ്രൂട്ട്സ് മൊത്ത വിൽപന കടയുടെ ഗോഡൗണിലേക്ക് കയറുകയും ചെയ്തു.
തുടർന്ന് റെസ്ക്യൂ പ്രവർത്തകർ ഉൾപ്പെടെ പൂച്ചയുടെ പിന്നാലെ പാഞ്ഞ് അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വലയിലാക്കി അനിമൽ റെസ്ക്യൂ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വീഴ്ചയുടെ ആഘാതത്തിൽ പൂച്ചയുടെ വലതു കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]