കളമശേരി ∙ മനസ്സിന്റെ താളം തെറ്റി തെരുവിൽ അലഞ്ഞു നടന്ന 7 പേർക്ക് കോടതി ഇടപെടലിലൂടെ ചികിത്സയും അഭയവും ലഭിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു നടന്ന ഇവരെ തെരുവോരം സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് തൃശൂർ മാനസികാരോഗ്യ ആശുപത്രിയിൽ എത്തിച്ചത്.
പൊലീസിന്റെ സഹായത്തോടെ തെരുവോരം മുരുകൻ, തിരുഹൃദയ സദനം ഡയറക്ടർ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
നരൻ (38), രത്നവേൽ (44), ശാരദ (58), ജെനി (62), ജോഷി (66), അഹമ്മദ് (27), ഭദ്ര (62) എന്നിവരെയാണു കണ്ടെത്തിയത്. ഇവർക്ക് ആദ്യം അങ്കമാലിയിലെ സദനത്തിൽ താൽക്കാലിക സംരക്ഷണം നൽകി.
സോഷ്യൽ വർക്കറുടെ നിരീക്ഷണത്തിൽ ഇവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ശേഷം എറണാകുളം ഗവ.മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൽ എത്തിച്ചു.
കൂടുതൽ ചികിത്സ ആവശ്യമാണെന്നു ഡോക്ടർ അറിയിച്ചതിനെത്തുടർന്നു ഏഴു പേരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരമാണ് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് അയച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

