കാക്കനാട്∙ ചിലർക്കു ചിരി, മറ്റു ചിലർക്കു നിരാശ, വേറെ ചിലർക്ക് നിസ്സംഗത…. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സംവരണ വാർഡ് നിർണയ നറുക്കെടുപ്പിന് സാക്ഷ്യം വഹിച്ച രാഷ്ട്രീയ പാർട്ടിക്കാരുടെ മുഖങ്ങളിൽ ഭാവഭേദങ്ങൾ.
വോട്ടെണ്ണൽ കേന്ദ്രത്തിലേതിനേക്കാൾ ആകാംക്ഷയായിരുന്നു നറുക്കെടുപ്പ് ഹാളിൽ കാത്തിരുന്ന പ്രാദേശിക നേതാക്കളുടെ മുഖത്ത്. മത്സരിക്കാൻ ഉന്നം വച്ച വാർഡ് നറുക്കെടുപ്പിൽ വനിതാ സംവരണമായെന്ന പ്രഖ്യാപനം വന്നപ്പോൾ ഒരു നേതാവ് തലയിൽ കൈവച്ചു മേശപ്പുറത്തേക്ക് മുഖം അമർത്തി.
മത്സരിക്കാൻ മോഹമില്ലാത്ത മറ്റൊരു നേതാവെത്തിയതു തന്റെ എതിർ ഗ്രൂപ്പുകാരനായ നേതാവിന്റെ വാർഡിന് ‘പണി’ കിട്ടുമോയെന്നറിയാനാണ്.
സംവരണത്തിൽ നിന്ന് എതിരാളിയുടെ വാർഡ് രക്ഷപ്പെട്ടെന്നറിഞ്ഞപ്പോൾ ആ നേതാവിനും നിരാശ. പ്രതീക്ഷ പുലർത്തിയിരുന്ന വാർഡുകൾ അതേപടി നിലനിർത്തി കിട്ടിയെന്ന സന്തോഷത്തിൽ മടങ്ങിയവരും ഒട്ടേറെ.
22 ഗ്രാമ പഞ്ചായത്തുകളുടെ സംവരണ വാർഡുകളാണ് ഇന്നലെ നിർണയിച്ചത്. കലക്ടർ ജി.പ്രിയങ്ക നറുക്കെടുത്തു.
ഡപ്യൂട്ടി കലക്ടർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. വാർഡുകളുടെ അതിർത്തി പുനർ വിഭജനത്തിനു ശേഷം സംവരണ വാർഡുകളിലേക്ക് മാറേണ്ട
വാർഡുകളുടെ പട്ടിക തദ്ദേശ സെക്രട്ടറിമാർ തയാറാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നറുക്കെടുപ്പ്. അതിർത്തി പുനർ വിഭജിച്ചപ്പോൾ നിലവിലെ സംവരണ വാർഡുകളുടെ പകുതിയിലധികം ഉൾപ്പെടുന്ന പുതിയ വാർഡുകളെ നറുക്കെടുപ്പിൽ നിന്നൊഴിവാക്കി ഇവ ജനറൽ വാർഡുകളായി പ്രഖ്യാപിച്ചു.
നിലവിലെ ജനറൽ വാർഡുകളിലെ 50 ശതമാനത്തിൽ കൂടുതൽ ഉൾപ്പെടുന്ന പുതിയ വാർഡുകളെ സംവരണ വാർഡുകളായും പ്രഖ്യാപിച്ചു. 50 ശതമാനം വനിത സംവരണ വാർഡുകൾ തികയാതെ വന്നിടങ്ങളിലാണ് നറുക്കെടുപ്പ് നടത്തിയത്.
വനിത സംവരണ വാർഡുകളിൽ നിന്നു പട്ടികജാതി–വർഗ സംവരണ വാർഡുകളും ജനറൽ വാർഡുകളിൽ നിന്ന് പട്ടികജാതി ജനറൽ വാർഡുകളും നറുക്കിട്ടെടുത്തു.
ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, വടക്കേക്കര, ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാലൂർ, വരാപ്പുഴ, എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം, അയ്യമ്പുഴ, കാലടി, കാഞ്ഞൂർ, കറുകുറ്റി, മലയാറ്റൂർ–നീലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, തുറവൂർ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് നിർണയിച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]