കൊച്ചി ∙ പച്ചാളം, അയ്യപ്പൻകാവ് മേഖലയിൽ വഴിവിളക്കുകൾ മാസങ്ങളായി പ്രകാശിക്കുന്നില്ലെന്നു റസിഡന്റ്സ് അസോസിയേഷനുകൾ. വളരെ കുറച്ചു ലൈറ്റുകളേ തകരാറുള്ളൂവെന്ന് അധികൃതർ.പച്ചാളം പാലത്തിന്റെ കിഴക്കേ അറ്റത്ത് റെയിൽവേ ഗേറ്റിനു സമീപം തെരുവു വിളക്ക് കത്താതായിട്ട് 2 വർഷമായെന്നാണു പരാതി. വളവി റോഡ്, പൊരുവേലി ക്രോസ് റോഡ്, അയ്യപ്പൻകാവ് വെസ്റ്റ്,കണ്ണച്ചൻ റോഡ് കിഴക്കേയറ്റം, പവർ ഹൗസ് റോഡ്, കണ്ണച്ചൻ റോഡ് റെയിൽവേ ഗേറ്റിനു സമീപം എന്നിവിടങ്ങളിലാണു ലൈറ്റുകൾ കത്താത്തത് എന്നു പരാതിയിൽ പറയുന്നു.
നോർത്ത് റെയിൽവേ സ്റ്റേഷനോടടുത്തുള്ള പ്രദേശമായതിനാൽ അപരിചിതരായ ഒട്ടേറെ ആളുകൾ ഇതുവഴി കറങ്ങുന്നുന്നതാണ് നാട്ടുകാരെ ഭയപ്പെടുത്തുത്തുന്നത്.
തെരുവു വിളക്കുകൾ കത്താത്തതു മോഷ്ടാക്കൾ അവസരമാക്കുന്നു. ഇരുട്ടിന്റെ മറവിൽ പതുങ്ങുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരുന്നതായും റസിഡന്റ്സ് അസോസിയേഷനുകൾ പറയുന്നു.
തെരുവു നായ് ശല്യവും കൂടുതലാണ്.ലൈറ്റുകൾ കത്തിക്കുന്നതിൽ പരാതികളുണ്ടെന്നും എന്നാൽ വ്യാപകമല്ലെന്നും 68, 69 ഡിവിഷൻ കൗൺസിലർമാർ പറഞ്ഞു. കത്താത്ത ലൈറ്റുകൾ സംബന്ധിച്ചു സിഎസ്എംഎലിൽ പരാതിപ്പെട്ടിട്ടുണ്ട്.
തകരാർ പരിഹരിക്കുന്നതിൽ വീഴ്ചയുണ്ട്. പരാതി നൽകിയ ക്രമത്തിലല്ല അറ്റകുറ്റപ്പണി നടത്തുന്നതെന്നു കൗൺസിലർ മിനി ദിലീപ് പറഞ്ഞു.
പണ്ട് കെഎസ്ഇബി പോസ്റ്റിലായിരുന്നു ലൈറ്റ്.
ഇപ്പോൾ ലൈനിന്റെ മുകളിലാണ്. അതിനാൽ കെഎസ്ഇബി ലൈൻ ഓഫ് ചെയ്താൽ മാത്രമേ വർക്ക് നടത്താൻ പറ്റൂ.
തകരാർ പരിഹരിക്കുന്നത് വൈകുന്നത് ഇതുമൂലമാണെന്നും കൗൺസിലർ പറഞ്ഞു.തെളിയാത്ത എല്ലാ സ്ട്രീറ്റ് ലൈറ്റുകളും സിഎസ്എംഎൽ ന്റെ വീഴ്ചയല്ലെന്നു സിഎസ്എംഎൽ അധികൃതർ പറഞ്ഞു. സിഎസ്എംഎൽ സ്ഥാപിച്ച ലൈറ്റുകളുടെ അറ്റകുറ്റപ്പണി സിഎസ്എംഎൽ ആണു ചെയ്യുന്നത്.
പരാതികൾ കാലതാമസമില്ലാതെ പരിഹരിക്കുന്നുണ്ട്. സ്മാർട് റോഡ് പദ്ധതിയിൽ സ്ഥാപിച്ച ലൈറ്റുകൾ ആ ഏജൻസിയാണു നന്നാക്കുന്നത്.
ഉൾ റോഡുകളിൽ കോർപറേഷൻ കരാറുകാർ ഇട്ട ലൈറ്റുകളും ഉണ്ട്.
ഇതിന്റെ അറ്റകുറ്റപ്പണി ആ കരാറുകാർക്കാണ്. ലൈറ്റുകൾ തെളിയുന്നില്ലെന്ന പരാതികൾ അന്വേഷിച്ചു ചെല്ലുമ്പോൾ പലതും സിഎസ്എംഎൽ സ്ഥാപിച്ച ലൈറ്റുകളായിരിക്കില്ലെന്നു അവർ വിശദീകരിച്ചു. 68 –ാം ഡിവിഷനിൽ 10, 69 –ാം ഡിവിഷനിൽ 2 വീതം ലൈറ്റുകൾ കത്തുന്നില്ലെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും 2 ദിവസത്തിനുള്ളിൽ ഇതു പരിഹരിക്കുമെന്നും സിഎസ്എംഎൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]