നെടുമ്പാശേരി ∙ വിമാനത്താവള ജീവനക്കാരിയുടെ നഷ്ടപ്പെട്ട പാദസരം പൊലീസ് കണ്ടെത്തി നൽകി. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന അക്ഷയയുടെ ഒരു പവന്റെ സ്വർണ പാദസരമാണ് വിമാനത്താവള പരിസരത്ത് നഷ്ടപ്പെട്ടത്.
തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാൾ വഴിയിൽ നിന്ന് സ്വർണം എടുക്കുന്നതായി കണ്ടെത്തി.
ഇയാളെ കണ്ടു പിടിച്ച് ചോദ്യം ചെയ്തപ്പോൾ പാദസരം കിട്ടിയെന്നും മുക്കു പണ്ടമാണെന്നു കരുതി വാഹനത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു.
തുടർന്ന് അക്ഷയയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പാദസരം കൈമാറി. ഇൻസ്പെക്ടർ എം.എച്ച്.അനുരാജ്, എസ്ഐമാരായ എസ്.എസ്.ശ്രീലാൽ, സാബു വർഗീസ്, എഎസ്ഐ കെ.എം.ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]