മൂവാറ്റുപുഴ∙ കച്ചേരിത്താഴത്ത് മൂന്നാമത്തെ പാലം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. മാറാടി വില്ലേജിലെ 11.64 ആർ സ്ഥലമാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നത്.
സ്ഥലം ഏറ്റെടുപ്പിനുളള സ്പെഷൽ തഹസിൽദാരെ ചുമതലപ്പെടുത്തി കലക്ടർ ഉത്തരവിറക്കി. 2 വരിയായി ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്.
നടപ്പാതയും ഉണ്ടാകും. നിലവിൽ 4 വരി ടൗൺ റോഡ് വികസനം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും പുതിയ പാലം കൂടി യാഥാർഥ്യമാകുമ്പോൾ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന വിശ്വാസമാണ് ഉള്ളതെന്നും എംഎൽഎ വ്യക്തമാക്കി.
കച്ചേരിത്താഴത്തു നിന്ന് ആരംഭിച്ച് നെഹ്റുപാർക്കിൽ എംസി റോഡിനോടു ചേരുന്ന വിധത്തിലാണ് പാലം വിഭാവനം ചെയ്യുന്നത്.
ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലത്തിന് സമാന്തരമായി നിർമിക്കുന്ന രണ്ടാമത്തെ പാലമാണ് ഇത്. മൂവാറ്റുപുഴയുടെ വികസന സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് പദ്ധതി തയാറാക്കിയതെന്ന് എംഎൽഎ പറഞ്ഞു.
നഗര വികസനത്തിന് ഗതിവേഗം പകരുന്ന മൂന്നാമത്തെ പാലം യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ പിന്തുണയും ഉറപ്പാക്കിയതായി നഗരസഭാ ചെയർമാൻ പി.പി. എൽദോസും വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]