പെരുമ്പാവൂർ∙ മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായ പി.പി.തങ്കച്ചന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇടവകയായ നെടുമ്പാശേരി അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രലിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഡോ.
ഏബ്രഹാം മാർ സേവേറിയോസ്, ഡോ. കുര്യാക്കോസ് മാർ യൗസേബിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അന്തീമോസ്, പള്ളി വികാരി ഫാ.
ഗീവർഗീസ് അരീക്കൽ, സഹവികാരി ഫാ. എൽദോ വർഗീസ് തൈപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
മന്ത്രി പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെ.വി.തോമസ്, രമേശ് ചെന്നിത്തല, എസ്.ശർമ, ജോസഫ് വാഴയ്ക്കൻ, എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എ.പി.അനിൽകുമാർ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ പള്ളിയിലെത്തി.
നേരത്തെ പെരുമ്പാവൂരിലെ വസതിയിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. പൊലീസിന്റെ ഗാർഡ് ഓണറിനു ശേഷം സംസ്കാര ശുശ്രൂഷ ആരംഭിച്ചു.
ഡോ.ഏബ്രഹാം മാർ സേവേറിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ അപ്രേം, ഏലിയാസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഏലിയാസ് മാർ യൂലിയോസ് തുടങ്ങിയവർ നേതൃത്വം നൽകി.
മന്ത്രി റോഷി അഗസ്റ്റിൻ, ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, എംപിമാരായ അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എം.കെ രാഘവൻ, ജെബി മേത്തർ, ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.അകപ്പറമ്പ് പള്ളിയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുശോചന കൽപന വായിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]