അധ്യാപക ഒഴിവ്: പുല്ലുവഴി ജയകേരളം എച്ച്എസ്എസ്
പെരുമ്പാവൂർ ∙ പ്ലസ് ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 10.30ന്.
9847412474. മലയാറ്റൂർ ഗവ.
എൽപിഎസ്
മലയാറ്റൂർ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്ക് കൂടിക്കാഴ്ച 16നു 10ന് നടത്തും.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കിഴക്കമ്പലം∙ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്.
പ്രായപരിധി 18–30. അപേക്ഷ സമർപ്പിക്കേണ്ട
അവസാന തീയതി 19ന്.
സ്പോർട്സ് കിറ്റ്: അപേക്ഷിക്കാം
കിഴക്കമ്പലം∙ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവജന ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകൽ പദ്ധതി നടപ്പാക്കാൻ യുവജന ക്ലബ്ബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 19.
ആയുർവേദ തെറപ്പി കോഴ്സ്
മൂവാറ്റുപുഴ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്ന് ആരംഭിക്കുന്ന ‘സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറപ്പി’ കോഴ്സിന്റെ പുതിയ ബാച്ച് മൂവാറ്റുപുഴ സംവർത്തിക ആയുർവേദ ആശുപത്രിയിൽ ആരംഭിക്കും.
പുരാതന ആയുർവേദ ചികിത്സാ രീതികളെയും ആധുനിക നൈപുണ്യ വികസനത്തെയും സമന്വയിപ്പിച്ച് രൂപകൽപന ചെയ്ത 9 മാസത്തെ സമഗ്ര കോഴ്സാണിത്. കോഴ്സിന്റെ ഭാഗമായി പ്രമുഖ ആയുർവേദ ആശുപത്രികളിൽ 3 മാസത്തെ ഇന്റേൺഷിപ്പും ലഭിക്കും.
പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. 15ന് മുൻപ് അപേക്ഷിക്കണം. 94959 99655.
ക്രിക്കറ്റ് ടീം സിലക്ഷൻ 20ന്
കൊച്ചി ∙ അണ്ടർ 14 ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്ഷൻ 20ന് രാവിലെ 8ന് വരിക്കോലി സാമ സ്പോർട്സ് ഹബ് ഇൻഡോർ നെറ്റ്സിൽ നടത്തപ്പെടും.
2011 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കു പങ്കെടുക്കാം. വിവരങ്ങൾക്ക്: 6238243157.
റജിസ്ട്രേഷൻ ഫീസ്: 200. റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/a2bgaH82z7AEXq66A.
അടുക്കളത്തോട്ട
നിർമാണക്കിറ്റ്
പിറവം∙ രാമമംഗലം കൃഷിഭവനിൽ നിന്ന് അടുക്കളത്തോട്ടം നിർമാണത്തിനുള്ള കിറ്റ് ലഭിക്കും. താൽപര്യമുള്ളവർ 25നു മുൻപ് അപേക്ഷ നൽകണം.
കൊച്ചിയിൽ ജപ്പാൻമേള 16 മുതൽ
കളമശേരി ∙ ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇൻഡോ–ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് 16 മുതൽ 18വരെ കൊച്ചി റമദ റിസോർട്ടിൽ നടക്കും.
ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകർ, സ്ഥാപനങ്ങൾ, സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും.
സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ, സംസ്കാരം എന്നിവയിൽ ജപ്പാനുള്ള മികവ് പ്രദർശിപ്പിക്കാനും നിക്ഷേപ സാധ്യതകൾ തുറക്കാനും ജപ്പാൻ േമള അവസരം ഒരുക്കും. മേളയുടെ ഭാഗമായി വിദഗ്ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും നടക്കും.
ടൂറിസം, എംഎസ്എംഇ, എഐ, മാരിടൈം, ഭക്ഷ്യസംസ്കരണം, ആയുർവേദം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു വിദഗ്ധർ നയിക്കുന്ന സെഷനുകൾ ഉണ്ടാകും. വിപുലമായ ബിസിനസ് കൈമാറ്റങ്ങൾക്കും സാങ്കേതിക വിദ്യാ പ്രദർശനവും സാംസ്കാരിക അനുഭവങ്ങൾക്കും മേള സാക്ഷ്യം വഹിക്കുമെന്നു സംഘാടകർ അറിയിച്ചു.
നികുതി കലക്ഷൻ ക്യാംപ്
പറവൂർ ∙ ഊർജിത വസ്തു നികുതി സമാഹരണ യജ്ഞത്തിന്റെ ഭാഗമായി നാളെ മുതൽ 28 വരെ 10.30 മുതൽ 3 വരെ വിവിധ വാർഡുകളിൽ വിവിധ സ്ഥലങ്ങളിലായി നികുതി കലക്ഷൻ ക്യാംപുകൾ നടത്തും.
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും നികുതി അടയ്ക്കാം.
ബോക്സിങ് ചാംപ്യൻഷിപ് നാളെ
കൊച്ചി ∙ ടൈറ്റിൽ ബോക്സിങ് ക്ലബ് നടത്തുന്ന ടൈറ്റിൽ പ്രോ ബോക്സിങ് ചാംപ്യൻഷിപ് നാളെ കടവന്ത്ര ബോക്സിങ് ക്ലബ്ബിൽ നടക്കും. 16 നു സമാപിക്കും.
റജിസ്ട്രേഷന്: 81292 57905.
യുഗ്മ ഗാനോത്സവം ഇന്ന്
പറവൂർ ∙ വിജയ് നായരമ്പലത്തിന്റെ നേതൃത്വത്തിൽ സ്ട്രിങ്സ് ബാൻഡ് അവതരിപ്പിക്കുന്ന യുഗ്മ ഗാനോത്സവം ഇന്നു 4 മുതൽ അംബേദ്കർ പാർക്കിൽ നടക്കും.
വയോധികർക്കായി വാട്ടർ മെട്രോ യാത്ര
വൈപ്പിൻ∙ കടമക്കുടി കാഴ്ചകൾ കാണാൻ വയോധികർക്കായി വാട്ടർ മെട്രോ യാത്ര ഒരുക്കി സംഘടന. രജത ജൂബിലി ആഘോഷിക്കുന്ന പള്ളിപ്പുറത്തെ വയോജനങ്ങൾക്ക് തണൽ എന്ന സംഘടനയാണ് യാത്ര ഒരുക്കുന്നത്.
27ന് രാവിലെ മുളവുകാട് ബോൾഗാട്ടി ജെട്ടിയിൽ ആരംഭിക്കുന്ന യാത്രയിൽ വയോധികർക്കൊപ്പം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎയും ഉണ്ടാകുമെന്ന് സംഘടനയുടെ ചെയർമാൻ വി.എക്സ്.ബനഡിക്ട് അറിയിച്ചു.
ജലവിതരണം മുടങ്ങും
ആലുവ∙ കീഴ്മാട് എസ്എൻ ഗിരി വാട്ടർ ടാങ്കിന്റെ ശുചീകരണം നടക്കുന്നതിനാൽ നാളെ കീഴ്മാട് പഞ്ചായത്തിൽ പൂർണമായും എടത്തല പഞ്ചായത്തിൽ 3, 4, 5 വാർഡുകളിൽ ഭാഗികമായും ജലവിതരണം മുടങ്ങും. പെരുമ്പാവൂർ ∙ ഒക്കൽ പഞ്ചായത്തിലേക്കു ജലവിതരണം നടത്തുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഒക്കൽ കുന്നയ്ക്കാട്ടുമല ജല സംഭരണിയുടെ ശുചീകരണം നടക്കുന്നതിനാൽ നാളെ ഒക്കൽ പഞ്ചായത്തിൽ പൂർണമായും 16ന് ഭാഗികമായും ശുദ്ധജല വിതരണം മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]