
കൊച്ചി ∙ ദേശീയ യോഗാസന സ്പോർട്സ് ചാംപ്യൻഷിപ് 2025നു തുടക്കം. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന ചാംപ്യൻഷിപ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നു സമാപിക്കും. വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ഓഫ് യോഗാസന സ്പോർട്സാണ് സംഘാടകർ. ചാംപ്യൻഷിപ്പിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർ ഒക്ടോബറിൽ മലേഷ്യയിൽ നടക്കുന്ന ലോക യോഗാസന ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
‘സേ നോ ടു ഡ്രഗ്സ്, യെസ് ടു യോഗ’ എന്ന ക്യാംപെയ്നോടെയാണു പരിപാടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗാസന പരിശീലകർ, ഫിറ്റ്നസ് ലീഡർമാർ ഉൾപ്പെടെ പരിപാടിയുടെ ഭാഗമാണ്.
കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ, ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു, കസ്റ്റംസ് കമ്മിഷണർ ഗുർകരൺ സിങ് ബെയ്ൻസ്, കടവന്ത്ര ആർഎസ്സി സെക്രട്ടറി എസ്.എ.എസ്.നവാസ്, വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ഓഫ് യോഗാസന സ്പോർട്സ് ദേശീയ പ്രസിഡന്റ് അൻഷു സർക്കാർ, വൈസ് പ്രസിഡന്റ് പ്രമോദ്, സംസ്ഥാന പ്രസിഡന്റ് പി.ബി.പ്രിയങ്ക എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]