
വരാപ്പുഴ ∙ കടമക്കുടി – ചാത്തനാട് പാലത്തിന്റെ ഉദ്ഘാടനം 30 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ടൂറിസം മേഖലയായി വികസിക്കുന്ന കടമക്കുടിയിൽ പുതിയ പാലം വരുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾക്കു എത്താൻ കഴിയുമെന്നു എംഎൽഎ പറഞ്ഞു. പറവൂർ, ചാത്തനാട്, മുനമ്പം, ഏഴിക്കര, തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് പാലം പ്രയോജനപ്പെടുന്നത്.
ഇവിടെ നിന്നുള്ള യാത്രികർക്കു ദേശീയപാതയിലെ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കി വരാപ്പുഴയിലേയ്ക്കും കൊച്ചിയിലേക്കും യാത്ര ചെയ്യാനും കഴിയും.
പാലത്തിന്റെ അപ്രോച്ച് റോഡ് കടമക്കുടിയിലെ നിലവിലുള്ള വീതികുറഞ്ഞ റോഡിലേക്കാണു മുട്ടിച്ചിരിക്കുന്നത്. ഈ റോഡിലൂടെ ഒട്ടേറെ വാഹനങ്ങൾ എത്തുന്നതു അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുമെന്നും ആശങ്കയുണ്ട്.
മൂലമ്പിള്ളി – ചാത്തനാട് പാത പദ്ധതിയിൽ ഇനി പിഴല – കടമക്കുടി ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം കൂടി നിർമിക്കാനുണ്ട്. ഈ പാലം കൂടി നിർമിച്ചാൽ പറവൂർ, ചാത്തനാട് ഭാഗങ്ങളിൽ നിന്നുള്ള വരുന്ന വാഹനങ്ങൾക്കു അര മണിക്കൂറിനുള്ളിൽ കണ്ടെയ്നർ റോഡിൽ പ്രവേശിക്കാം.
കടമക്കുടിയിലെ ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് വീതിയേറിയ റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നു ഇന്നലെ നടന്ന കടമക്കുടി ടൂറിസം വികസന സെമിനാറിലും ആവശ്യം ഉയർന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]