
സ്പോട് അഡ്മിഷൻ തുടരുന്നു
പറവൂർ ∙ സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ തുടരുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. കോഴ്സ് കാലാവധി ഒരു വർഷം.
പ്രായപരിധി 40 വയസ്സ് വരെ. എസ്സി, എസ്ടി, ഒഇസി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ഉണ്ടാകും. 94470 77511.
കേരളോത്സവം സെപ്റ്റംബർ 13 മുതൽ
വൈപ്പിൻ∙ ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ കേരളോത്സവം 2025 വിവിധ കലാ കായിക മത്സരങ്ങളോടെ സെപ്റ്റംബർ 13,14,20,21,26,27,28 തീയതികളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് യൂത്ത് കോഓർഡിനേറ്ററുമായി ബന്ധപ്പെടണം. 81390 66924
സീറ്റൊഴിവ്
പെരുമ്പാവൂർ ∙ മാറമ്പിള്ളി എംഇഎസ് ഐമാറ്റ് കോളജിൽ എംബിഎ, എംസിഎ കോഴ്സുകളിൽ ലാപ്സ്ഡ് സീറ്റൊഴിവുണ്ട്.
കെ മാറ്റ് (എംബിഎ എൻട്രൻസ്), എൽബിഎസ്, എംസിഎ, എൻട്രൻസ് പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കും അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫിസിൽ എത്തണം.9895051276.
പൊതു മാർക്കറ്റ്:പരസ്യ ലേലം ഇന്ന്
വൈപ്പിൻ∙ ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്ത് പൊതു മാർക്കറ്റ് കെട്ടിടം പൊളിച്ചു നീക്കം ചെയ്യുന്നതിന് ഇന്ന് 11ന് പഞ്ചായത്ത് ഓഫിസിൽ പരസ്യ ലേലം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
സീറ്റ് ഒഴിവ്
കൊച്ചി∙ ഭാരതീയ വിദ്യാഭവന്റെ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ബിസിനസ് അനലിറ്റിക്സ് ഉൾപ്പെടെയുള്ള എംബിഎ ഇലക്ടീവ് കോഴ്സുകളിൽ സീറ്റൊഴിവ്. വിവരങ്ങൾക്ക്: 8075500478.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]