
കൊച്ചി∙ സ്വാതന്ത്ര്യഘോഷവും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയഹർഷവും സമന്വയിപ്പിച്ച നേവൽ ബാൻഡ് പ്രകടനവുമായി ദക്ഷിണ നാവിക കമാൻഡ്. കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണു പൊതുജനങ്ങൾക്കു സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി നേവൽ ബാൻഡ് അരങ്ങേറിയത്.
യുദ്ധഗീതങ്ങളും ദേശഭക്തി ഗാനങ്ങളും പോപ്, ഫോക് ഗാനങ്ങളും സതേൺ നേവൽ കമാൻഡ് ഡയറക്ടർ ഓഫ് മ്യൂസിക് കമഡോർ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ബാൻഡ് അവതരിപ്പിച്ചു. അപൂർവമായ ബാസൂൺ, ഓബോ, ഫ്രഞ്ച് ഹോൺസ്, ബാസ് ട്രോംബോൺ തുടങ്ങി 16 സംഗീത ഉപകരണങ്ങളാണു ബാൻഡ് ഉപയോഗിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]