
കൊച്ചി ∙ ബ്ലഡ് ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന പതിനഞ്ചു വയസുകാരൻ സ്റ്റെം സെൽസ് ട്രാൻസ്പ്ലാന്റേഷൻ ചികിത്സയ്ക്ക് സുമനസുകളുടെ കനിവ് തേടുന്നു. എറണാകുളം വടുതല സ്വദേശി ചെറുവത്തൂർ ഹൗസിൽ നെബു.
സി. ബിബിനാണ് കുഞ്ഞുപ്രായത്തിൽത്തന്നെ ദുരിതം നേരിടുന്നത്.
പഠിക്കാൻ മിടുക്കനായിരുന്ന നെബുവിനെ കഴിഞ്ഞ നവംബറിൽ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വിദഗ്ധ പരിശോധയിൽ ബ്ലഡ് ക്യാൻസർ സ്ഥിരീകരിച്ചു.
നെബുവിന്റെ പിതാവ് മാനസികമായ വെല്ലുവിളികൾ നേരിടുന്നയാളാണ്.
നെബുവിന്റെ അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. രോഗപീഡകൾക്കിടയിലും നന്നായി പഠിച്ച്, എസ്എസ്എൽസി പരീക്ഷയിൽ 80 ശതമാനം മാർക്കാണ് നെബു നേടിയത്.
എറണാകുളം ശാലേം മാർത്തോമാ ചർച്ചിന്റെ സഹായത്തോടെ കുട്ടിയുടെ ചികിത്സകൾ നടത്തിവരികയായിരുന്നു.
കുഞ്ഞിന്റെ അസുഖം ഭേദമാക്കുന്നതിന് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എറണാകുളം അമൃത ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെ ഡോ.
നീരജ്, ഡോ. രമ എന്നിവരാണ് നെബുവിനെ ചികിത്സിക്കുന്നത്.
നെബുവിന്റെ അമ്മ സ്റ്റെം സെൽസ് ദാനം ചെയ്യും.
18 ലക്ഷം രൂപ അടിയന്തരമായി അടച്ചാൽ മാത്രമേ ചികിത്സ ആരംഭിക്കാനാകൂ. ചികിത്സ ചെലവ് 40 ലക്ഷം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
എത്രയും വേഗം ചികിത്സ നടത്തിയാൽ മാത്രമേ നെബുവിനെ സാധാരണ ജീവിതത്തിലേക്ക് കരകയറ്റാനാകൂ. നിത്യവൃത്തിക്കു പോലും പണം തികയാത്ത കുടുംബം ഭീമമായ ചികിത്സാധനത്തിനായി സുമനസുകളുടെ സഹായം തേടുകയാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
∙ പഞ്ചാബ് നാഷണൽ ബാങ്ക്, എറണാകുളം ബ്രാഞ്ച്
∙ അക്കൗണ്ട് നമ്പർ: 4271000104040504
∙ ഐഎഫ്എസ്സി കോഡ്: PUNB0427100
∙ ഗൂഗിൾ പേ നമ്പർ: 8129235102
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]