
കൈതാരം ∙ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ റോഡുകളിൽ മൺതിട്ടകളും കുഴികളും. ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നു.ചെറിയപ്പിള്ളി കവലയിൽ നിന്നു കോട്ടുവള്ളി തൃക്കപുരം ഭാഗത്തേക്കു പോകുന്ന റോഡിൽ എസ്എൻഡിപി കവലയ്ക്കു സമീപത്തെ റോഡിലാണു വൻതോതിൽ മണ്ണടിഞ്ഞും കുണ്ടും കുഴിയുമായും കിടക്കുന്നത്.
റോഡിലാകെ മണ്ണ് നിറഞ്ഞതോടെ വാഹനങ്ങൾ ചാടി മറിഞ്ഞ് അപകടത്തിനിടയാക്കുന്നതായാണു യാത്രക്കാരുടെ പരാതി.വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴി ഇത്തരത്തിൽ മണ്ണടിഞ്ഞു ദുഷ്കരമാകുമ്പോഴും അധികൃതർ ഇടപെടുന്നില്ലെന്നാണു പരാതി.
കൂടാതെ ഘണ്ടാകർണൻവെളിയിൽ നിന്നു മഹിളപ്പടി ഭാഗത്തേക്കു പോകുന്ന റോഡും വഴിക്കുളങ്ങര ഭാഗത്തു നിന്നു അത്താണിയിലേക്കു പോകുന്ന റോഡും ദേശീയപാത നിർമാണം മൂലം പൊളിച്ചതോടെ യാത്ര ദുസ്സഹമാണ്. മഴ പെയ്യുമ്പോഴെല്ലാം ഈ ഭാഗത്തെ കുഴികളിൽ ചെളി നിറഞ്ഞു പോകാൻ കഴിയാത്ത അവസ്ഥയാണ്.മഴ പെയ്യുമ്പോൾ വെള്ളക്കെട്ടുണ്ടാകുന്നതും അപകടഭീഷണി ഉയർത്തുന്നു.
രാത്രി സമയത്ത് ഈ ഭാഗത്തെല്ലാം ഒട്ടേറെ വാഹനങ്ങൾ അപടത്തിൽപെടുന്നതായാണു പരാതി ഉയർന്നിരിക്കുന്നത്. പരിചയമില്ലാത്ത വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും.
അതിനാൽ ഉടൻ പരിഹാരം കാണണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]