
മരട് ∙ തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന ഗുരുതര അസുഖം ബാധിച്ച ചമ്പക്കര ഗുരുമണ്ഡപത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന കുണ്ടന്നൂർ ചക്കുങ്കത്തറ സി.ആർ.ഷിബു(49) ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ സഹായം തേടുന്നു. രണ്ടാഴ്ച മുൻപ് തലവേദനയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ഷിബുവിന്റെ വരുമാനത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് അസുഖം ബാധിച്ചത്.
ഉള്ളതെല്ലാം വിറ്റുപെറുക്കിയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലും ഇതിനകം നല്ല തുക ചെലവായി.
ശസ്ത്രക്രിയകൾക്കായി ഏകദേശം 6 ലക്ഷം രൂപ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കണ്ണാടിക്കാട് വാഹന ഷോറൂമിൽ ശുചീകരണ തൊഴിലിനു പോകുന്ന ഭാര്യ ഷീബയ്ക്കും റസ്റ്ററന്റിൽ ജോലിക്കു പോകുന്ന മൂത്തമകൻ ആഷിക്കിനും ഷിബുവിന്റെ അസുഖത്തെ തുടർന്ന് ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്.
ഇളയ മകൻ അശ്വിൻ പ്ലസ് ടു കഴിഞ്ഞു.
ഷീബ കെ.ജി.യുടെ പേരിൽ ബാങ്ക് ഓഫ് ബറോഡയുടെ മരട് ബ്രാഞ്ചിലാണ് അക്കൗണ്ട്. നമ്പർ: 55360100000453.
IFSC: BARB0MARADU. ഗൂഗിൾ പേ: 90375 13114.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]