
മൂവാറ്റുപുഴ∙ നഗരത്തിൽ അമൃത് പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പൈപ്പുകൾ പൊട്ടിയാൽ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്നു പരാതി. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി വലിയ തോതിൽ വെള്ളം പാഴാകുന്നുണ്ട്.
റോഡുകളും തകരുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ആരക്കുഴ റോഡിൽ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ ഓഫിസിനു മുൻവശം പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായി പോയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് കൗൺസിലർ ജാഫർ സാദിഖ് ആരോപിച്ചു.പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇടപെടുന്നില്ല. പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായെന്നു എന്നു ജാഫർ സാദിഖ് പറഞ്ഞു.നഗരത്തിൽ പിഒ ജംക്ഷനു സമീപവും അമൃത പദ്ധതിയുടെ ഭാഗമായുള്ള ശുദ്ധജല പൈപ്പ് പൊട്ടിയിട്ടും അധികൃതർ അറ്റകുറ്റപ്പണികൾക്കു തയാറായില്ല.
ഒടുവിൽ വനിത കൗൺസിലർ മന്ത്രിക്കു നേരിട്ടു പരാതി നൽകിയതോടെയാണ് ഇതേ കുറിച്ച് അധികൃതർ അന്വേഷിച്ചത്.അമൃത പദ്ധതിയുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തേണ്ടത് ജല അതോറിറ്റി അല്ല എന്ന വാദമാണ് ഉദ്യോഗസ്ഥരിൽ ചിലർ ഉയർത്തിയത്. കിഴക്കേക്കരയിലും ആശ്രമം കവലയിലും എല്ലാം ഇത്തരത്തിൽ പൈപ്പ് പൊട്ടിയിരുന്നു.
പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകൾ ഗുണനിലവാരമില്ലാത്തതാണെന്നു കൗൺസിലർമാർ ആരോപിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]