
കുറുപ്പംപടി ∙ വേങ്ങൂർ പഞ്ചായത്തിലെ കുർബാനപ്പാറയിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി ആനക്കൂട്ടത്തിനൊപ്പം കാട്ടിലേക്കു വിട്ടു. ഇന്നലെ പുലർച്ചെ 3നാണ് 3 വയസ്സുള്ള കുട്ടിപ്പിടിയാന കൂട്ടം തെറ്റി കിണറ്റിൽ വീണത്.
നിരന്തരം കാട്ടാന ശല്യമുളളതിനാൽ ഈ പ്രദേശത്ത് വനംവകുപ്പിന്റെ 5 സംഘങ്ങൾ രാത്രി പട്രോളിങ് നടത്തുന്നുണ്ട്. 5 ആനകൾ അടങ്ങിയ സംഘത്തിനൊപ്പമായിരുന്നു കുട്ടിയാന.
ആനക്കൂട്ടത്തിന്റെ ചിന്നം വിളി കേട്ടാണ് വനപാലകർ എത്തിയത്. 2 മണിക്കൂർ പരിശ്രമിച്ചു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിണർ ഇടിച്ചാണ് കുട്ടിയാനയെ കരയ്ക്ക് എത്തിച്ചത്.
ആനക്കൂട്ടം കാവൽ നിൽക്കുന്നതിനിടയിൽ സാഹസികമായിരുന്നു വനപാലകരുടെ ദൗത്യം.സ്വകാര്യ വ്യക്തിയിൽ നിന്നു സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ കിണറ്റിലാണു ആന വീണത്. ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ.അധീഷിന്റെയും മേയ്ക്കപ്പാല, മലയാറ്റൂർ ദ്രുതകർമ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]