
പെരിയാറിലെ മണൽവാരൽ: വിവരം നൽകിയ യുവാവിന്റെ തല ചില്ലുകുപ്പി കൊണ്ട് അടിച്ചുപൊട്ടിച്ച് മണൽ മാഫിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ ∙ പെരിയാറിലെ അനധികൃത മണൽവാരൽ സംബന്ധിച്ചു പൊലീസിനു വിവരം നൽകിയ യുവാവിന്റെ തല മണൽ മാഫിയ ചില്ലുകുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ചു. വലതുകൈ തല്ലിയൊടിച്ചു. തലയിൽ 15 തുന്നിക്കെട്ടുണ്ട്. തോട്ടയ്ക്കാട്ടുകര സ്വദേശി ആന്റണിക്കാണ് (41) ക്രൂരമായ മർദനമേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ആന്റണി. ബുധനാഴ്ച പുലർച്ചെ ഒന്നിന് ഉളിയന്നൂരിൽ നിന്നു മണൽ കയറ്റിവന്ന വാഹനം ആലുവ മാർക്കറ്റ് സർവീസ് റോഡിൽ ആന്റണി തടയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതോടെ മണൽ ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് ലോറി പിടിച്ചെടുത്തു കലക്ടർക്കു റിപ്പോർട്ട് നൽകി. സംഭവം കഴിഞ്ഞ്, 4 മണിയോടെ ആന്റണി വീട്ടിലേക്കു പോകുമ്പോഴാണ് മണൽ മാഫിയ പിന്നാലെ എത്തി ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ടു കുഞ്ഞുണ്ണിക്കര സ്വദേശികളായ ഷാനിഫ്, ഷാജഹാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പെരിയാറിൽ രാത്രി വൻതോതിൽ മണൽവാരൽ നടക്കുന്നുണ്ട്. ഇവിടെ നിന്നു കൊല്ലം ജില്ലയിലേക്കാണ് ഏറ്റവുമധികം മണൽ കയറിപ്പോകുന്നത്.