
എറണാകുളം ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് .
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
അധ്യാപക ഒഴിവ്
കൊച്ചി∙ എസ്ആർവി ഗവ. എച്ച്എസ്എസ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, കൊമേഴ്സ്, മാത്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് രാവിലെ 10ന്. 9446340663.
പിറവം∙ പാമ്പാക്കുട ഗവ. എച്ച്എസ്, ഹിന്ദി, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17നു 10.30ന്.
പിറവം∙ പെരുവ ബോയ്സ് ഗവ. എച്ച്എസ്, ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16നു 10ന്.
ആലങ്ങാട് ∙ കൊങ്ങോർപ്പിള്ളി ഗവ എച്ച്എസ്എസ്, ഹയർസെക്കൻഡറി വിഭാഗം സുവോളജി, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17നു 11ന്. 0484 2512649
ഡോക്ടർ
പറവൂർ ∙ രാത്രി 7 മുതൽ രാവിലെ 7 വരെ ജോലി ചെയ്യുന്നതിനു മൂത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ ആവശ്യമുണ്ട്. യോഗ്യത: എംബിബിഎസ്, ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ അംഗീകാരം, ഒരു വർഷത്തെ പ്രവൃത്തിപരിചയം. താൽപര്യമുള്ളവർ 17നു 11.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തണം. 0484 – 2483055.
കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ ഒഴിവുകൾ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ റൂസ 2.0 പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് ഡോക്ടറൽ ഫെലോയിൽ രണ്ടും സീനിയർ റിസർച് ഫെലോയിൽ ഒന്നും പ്രോജക്ട് അസിസ്റ്റന്റ് ലെവൽ 2-ൽ ഒന്നും പ്രോജക്ട് അസിസ്റ്റന്റ് ലെവൽ 1-ൽ മൂന്നും ഒഴിവുകളാണ് ഉള്ളത്. www.cusat.ac.in .
ഫാഷൻ ഡിസൈനിങ് ഗാർമെന്റ് മേക്കിങ് കോഴ്സ്
കൊച്ചി∙ സെന്റ് തെരേസാസ് കോളജിൽ ഒരു വർഷ ഫാഷൻ ഡിസൈനിങ് ഗാർമെന്റ് മേക്കിങ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു/തത്തുല്യം. 50 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 6238262728.
എംബിഎ അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ ഭാരതീയ വിദ്യാഭവൻ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ കൊച്ചിൻ യൂണിവേഴ്സിറ്റി അംഗീകാരത്തോടെ നടത്തുന്ന എംബിഎ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. സി മാറ്റ്/ക്യാറ്റ്/കെ മാറ്റ് സെഷൻ-1/കെ മാറ്റ് സെഷൻ- 2 യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. 8075500478.
സീറ്റുകൾ ഒഴിവുണ്ട്
കൊച്ചി ∙ നേവൽ ബേസിലെ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ഒൻപത്, പ്ലസ് വൺ (ഹ്യുമാനിറ്റീസ്), പ്ലസ്ടു ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോം ഓഫിസിൽ ലഭിക്കും. അവസാന തീയതി 18.
പ്രവേശനം തുടങ്ങി
കോതമംഗലം∙ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് കോഴ്സ് പ്രവേശനത്തിനു 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 10–ാം ക്ലാസ്. www.polyadmission.org/gci, 99610 05938.
സിവിൽ ഡിഫൻസ് ടീം; അപേക്ഷിക്കാം
കൊച്ചി∙ മേരാ യുവ ഭാരത് സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നതിനു താൽപര്യമുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രകൃതി ദുരന്ത സമയത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സേവനം ചെയ്യുന്നതിനാണു സിവിൽ ഡിഫൻസ് ടീമിനെ ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചത്തെ പരിശീലനം നൽകും.18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എമർജൻസി കിറ്റ്, യൂണിഫോം, ഐഡി കാർഡ്, സർട്ടിഫിക്കറ്റ്, മൂന്നു വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. ഫോൺ– 8714508255.