
ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ ∙ ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം കണിയാംപറമ്പിൽ വീട്ടിൽ ഋതു ജയനെ (27) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലത സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
2025 ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടത്ത് വേണു, വേണുവിന്റെ ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ അയൽവാസിയായ ഋതു വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. വിനീഷയുടെ ഭർത്താവ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. നിലവിൽ ജയിലാണ് പ്രതി. വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ.ബിജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എസ്.സുനിൽ, സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.