
വിക്രാന്തിന്റെ ‘ലൊക്കേഷൻ’ തേടി വിളി: പ്രതിയുടെ മാനസികാരോഗ്യ സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ ചോദിച്ചു കൊച്ചി നാവിക ആസ്ഥാനത്തേക്ക് വിളിച്ച മുജീബ് റഹ്മാൻ ഹാജരാക്കിയ മാനസികാരോഗ്യ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നു. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതു മൂലമുള്ള മനോവിഭ്രാന്തിക്കു ചികിത്സ തേടുന്ന വ്യക്തിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയാണു അന്വേഷണ സംഘം കൂടുതൽ പരിശോധനയിലേക്കു നീങ്ങുന്നത്.
സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. മുജീബ് റഹ്മാന്റെ പെരുമാറ്റത്തിലും അന്വേഷണ സംഘത്തിനു സംശയമുണ്ട്. അതിർത്തിയിൽ ഇന്ത്യ– പാക്ക് സംഘർഷം രൂക്ഷമായ സമയത്താണു ഫോൺ വിളിച്ചു വിക്രാന്തിന്റെ ലൊക്കേഷൻ മുജീബ് അന്വേഷിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു രാഘവനാണെന്നു പറഞ്ഞായിരുന്നു വിളി. സൈബർ സെല്ലിന്റെ സഹായത്തോടെ മുജീബിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.