കൊച്ചി ∙ കാമുകന്മാരെ കബളിപ്പിക്കാനായി തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഫാർമസിസ്റ്റായി കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതി ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങും വഴി തന്നെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണു പൊലീസിനു വ്യാജമൊഴി നൽകിയത്.
മൊഴിയിൽ പൊരുത്തക്കേട് തോന്നിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണു കള്ളി വെളിച്ചത്തായത്.
ജോലി കഴിഞ്ഞു കാമുകനെ കാണാൻ പോയ യുവതിയെ മറ്റൊരു കാമുകൻ ഫോണിൽ വിളിച്ചു. എന്നാൽ താൻ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാൽ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു.
സുഹൃത്തിനെകൊണ്ട് പൊലീസ് കൺട്രോൾ നമ്പറായ 112ൽ വിളിച്ചാണു യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി അറിയിച്ചത്.
വീട്ടിലേക്കു പോകുമ്പോൾ റെയിൽവേ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന കാറിലേക്കു തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നാണു യുവതി പൊലീസിനു മൊഴി നൽകിയത്. കാറിൽ വച്ച് ഉപദ്രവിച്ചുവെന്നും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും യുവതി പൊലീസിനോടു പറഞ്ഞു.
എന്നാൽ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ യുവതിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ഒന്നു വിരട്ടിയതോടെ കാമുകന്മാരെ കബളിപ്പിക്കാനാണ് കഥ മെനഞ്ഞതെന്നു സമ്മതിച്ചു.
വ്യാജ വിവരം നൽകിയെന്ന വകുപ്പിലാണ് കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് ജ്യാമത്തിൽ വിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

