കൊച്ചി ∙ കോഴിക്കോട് നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മ നാട്ടുകാർക്കിടയിൽ സ്റ്റാറായി! കൊച്ചിയിലും ഈ ‘നടപ്പാതയോട്ടം’ അവസാനിപ്പിക്കാൻ എന്നാണ് ഒരു ‘പ്രഭാവതിയമ്മ’യുണ്ടാകുക? ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടാൻ നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചു പോകുന്നതു പതിവാണ്.
ഗതാഗതക്കുരുക്കിൽപെട്ടു കിടക്കുന്നവർ ഈ പോക്കു കണ്ട് അന്തംവിട്ടു നിൽക്കും. നടപ്പാതയിലൂടെ നടന്നു വരുന്നവർ ഈ ‘നിയമ ലംഘകർക്ക്’ വഴിയൊരുക്കാനായി മാറി നിൽക്കും.
കോഴിക്കോട് ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തി നടപ്പാതയിലൂടെ ബൈക്ക് ഓടിച്ചു വന്ന യാത്രികനെ റോഡിലേക്കു തിരിച്ചിറക്കിയ പ്രഭാവതിയമ്മയുടെ ധൈര്യം കാണുമ്പോൾ പാവം കൊച്ചിക്കാർ സ്വയം ചോദിക്കുന്നുണ്ട്: ‘ഞങ്ങൾക്കെന്താ ഈ ധൈര്യം തോന്നാത്തേ?’.
കാൽനടയാത്രക്കാർക്കു റോഡിൽ അവകാശങ്ങളുണ്ടെന്നാണു നിയമം പറയുന്നത്. എന്നാൽ നടപ്പാതകളിൽ പോലും കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ചക്രങ്ങൾക്കിടയിലാകുന്നതാണു സാഹചര്യം.
റോഡിൽ കുരുക്ക്; നടപ്പാത ‘പാച്ചിൽ’
രാവിലെയും വൈകിട്ടും ഓഫിസ് സമയങ്ങളിലാണു നടപ്പാതകൾ ഇരുചക്ര വാഹനങ്ങൾ സുഗമ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത്.
സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില, കടവന്ത്ര തുടങ്ങിയ ഭാഗങ്ങളിൽ നടപ്പാതകളെ ഇരുചക്ര വാഹനങ്ങൾ സമാന്തര പാതകളാക്കി മാറ്റുന്നതു പതിവാണ്.കുറഞ്ഞ സമയത്തിനുള്ളിൽ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചേരേണ്ട ഓൺലൈൻ ഫൂഡ് ഡെലിവറി ജീവനക്കാർ ഇത്തരം നടപ്പാതകൾ ഇരുചക്ര വാഹന യാത്രയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കൊച്ചിയിൽ 2 മാസത്തിൽ 9000ലേറെ ട്രാഫിക് നിയമലംഘന കേസുകളാണു റിപ്പോർട്ട് ചെയ്തത്.
ഇതിൽ 2878 എണ്ണം നടപ്പാതകളിൽ പാർക്ക് ചെയ്തതിനും വാഹനം ഓടിച്ചു കയറ്റിയതിനുമാണ്. കോടിക്കണക്കിനു രൂപയാണു നടപ്പാതകളുടെ നിർമാണത്തിനായി ചെലവഴിച്ചിട്ടുള്ളത്.
പല സ്ഥലത്തും ഈ നടപ്പാതകൾ പാർക്കിങ് കേന്ദ്രങ്ങൾ കൂടിയാണ്. പാർക്ക് അവന്യു റോഡിലും ഹോസ്പിറ്റൽ റോഡിലുമെല്ലാം നടപ്പാതകളിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ ഇഷ്ടം പോലെ കാണാം.
മതിയായ പാർക്കിങ് സ്ഥലങ്ങൾ വികസിപ്പിക്കാത്ത അധികൃതരും ഈ നിയമ ലംഘനത്തിൽ തുല്യ പങ്കാളികളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

