കൂത്താട്ടുകുളം∙ മണ്ണത്തൂർ ആടുകുഴിയിലെ പാറമട പ്രവർത്തനം തുടങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ.
പാറമടയുടെ ഏതാനും മീറ്റർ ചുറ്റളവിൽ കടുക്കപ്പാറ തെക്ക് ഡാം, തട്ടേക്കാട് ചെക്ക് ഡാം, എംവിഐപി കനാൽ നീർപ്പാലം എന്നിവയുണ്ട്. പാറമടയിലെ സ്ഫോടനത്തിന്റെ പ്രകമ്പനം മൂലം ഇവ തകരുമെന്നാണ് ആശങ്ക.
പാറമട പ്രവർത്തിക്കുന്ന മലയുടെ നേരെ താഴെയാണ് കനാൽ നീർപ്പാലം സ്ഥിതി ചെയ്യുന്നത്.
വേനൽ കടുത്ത സാഹചര്യത്തിൽ ആയിരക്കണക്കിനു ജനങ്ങൾ എംവിഐപി കനാലിനെ ആശ്രയിച്ചാണ് കഴിയുന്നത്. സർക്കാർ തുക അനുവദിക്കാത്തതിനാൽ കനാലിന്റെയും അക്വാഡക്ടിന്റെയും അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല.
പാറമടയുടെ പ്രവർത്തനം ചെക്ക് ഡാമുകളെയും പ്രതികൂലമായി ബാധിക്കും.
ആടുകുഴിയിലെ പാറമടയ്ക്ക് അനുമതി വാങ്ങിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും ആക്ഷേപമുണ്ട്. പാറമടയിലേക്കുള്ള ആടുകുഴി– എംഎൽഎ പടി റോഡ്, ആടുകുഴി ഹരിജൻ കോളനി റോഡ് എന്നിവ പ്രൈവറ്റ് റോഡുകളായാണ് അനുമതി രേഖകളിൽ കാണിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.
ഇതിനായി വില്ലേജ് ഓഫിസിലെ ആസ്തി റജിസ്റ്ററിൽ ഈ റോഡുകളില്ലെന്ന രേഖ ഹാജരാക്കി. എന്നാൽ ഈ രണ്ട് റോഡുകളും പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉള്ള റോഡുകളാണ്.
പാറമടയ്ക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് കോടതി ഉത്തരവ് വന്നപ്പോൾ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടിയില്ലെന്നും ആരോപണം ഉയരുന്നു.
ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പഞ്ചായത്ത് റോഡുകളുടെ വിവരം അനുമതി നൽകിയതിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ടെന്നു സെക്രട്ടറി അറിയിച്ചു.
തിരുമാറാടി പഞ്ചായത്ത് ടൂറിസം പദ്ധതിക്ക് ലക്ഷ്യമിട്ട സ്ഥലം കൂടിയായിരുന്നു ഇത്.
പാറമടയ്ക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
മണ്ണത്തൂരിൽ 2 പാറമടകൾക്ക് അനുമതി
മണ്ണത്തൂരിൽ 2 പാറമടകൾക്കു കൂടി അനുമതി ലഭിച്ചു. ഈറ്റാപ്പിളളി, ചെറ്റേപീടിക എന്നിവിടങ്ങളിലാണ് പാറമടകൾ പ്രവർത്തനം ആരംഭിക്കുന്നത്.
ഈറ്റാപ്പിള്ളിയിലെ പാറമടയ്ക്കെതിരെ നാട്ടുകാർ കോടതിയെ സമീപിച്ചതോടെയാണ് പ്രവർത്തനം നിർത്തി വച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും അനുമതി വാങ്ങി പ്രവർത്തനം തുടങ്ങുന്നത്.
മണ്ണത്തൂർ മണ്ഡലംമലയ്ക്കു സമീപത്തെ പാറമട താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്.
മേഖലയിൽ 3 പാറമടകൾ കൂടി തുടങ്ങാൻ നീക്കം നടക്കുത്തുന്നുണ്ട് എന്നാണ് വിവരം.
വാഹനം തകർത്തെന്ന് പരാതി
പാറമട ഉടമയുടെ വാഹനം തകർത്തെന്ന പരാതിയിൽ മണ്ണത്തൂർ സ്വദേശി എ.പി.
വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തന്റെ സ്ഥലത്തിനു പറഞ്ഞ തുക നൽകാതെ പറ്റിക്കുകയായിരുന്നുവെന്ന് വിജയൻ പറഞ്ഞു.
വീടും സ്ഥലവും 65 ലക്ഷം രൂപയ്ക്കാണ് കരാർ എഴുതിയത്. തനിക്ക് ലഭിക്കാനുള്ള 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 7 ലക്ഷം രൂപ നൽകാമെന്നാണ് അറിയിച്ചത്.
ഇത് ചോദ്യം ചെയ്തപ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് വിജയൻ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയന്റെ മകൻ നൽകിയ പരാതി സ്വീകരിക്കാൻ കൂത്താട്ടുകുളം പൊലീസ് തയാറാകാത്തത് സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയെന്ന് അഡ്വ. എം.എ.
ജീമോൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

