ആലുവ∙ പെരിയാറിന്റെ കരയിൽ പിതൃകർമങ്ങൾക്കായി ജനലക്ഷങ്ങൾ സംഗമിക്കുന്ന മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. നാളെ ആണു മഹാശിവരാത്രി.
എന്നാൽ, ഇക്കൊല്ലം മൂന്നു ദിവസം ബലിതർപ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നു കരുതുന്നു. ഇന്ന് അർധരാത്രിയോടെ ശിവരാത്രി ആരംഭിക്കുന്നതിനാൽ ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്നു മണപ്പുറം മഹാദേവ ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി പറഞ്ഞു.
ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാൽ അന്നു വാവുബലി തർപ്പണവും നടത്താം.
നാളെ അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔപചാരികമായി ബലിതർപ്പണം തുടങ്ങുക. പുഴയോരത്തെ ബലിത്തറകളിൽ പുരോഹിതന്മാരുടെ നേതൃത്വത്തിൽ അതിനു മുൻപേ പിതൃകർമങ്ങൾ ആരംഭിക്കും.
110 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. ശിവരാത്രിയോട് അനുബന്ധിച്ച് നാളെ വൈകിട്ടു 4 മുതൽ തിങ്കളാഴ്ച പകൽ 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങൾക്കു ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.
ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ശിവരാത്രി ആഘോഷം. രാത്രി ഉറക്കമൊഴിയുന്നവർക്ക് അന്നദാനം നൽകും.
ബലിതർപ്പണത്തിനു 100 രൂപയാണ് ദേവസ്വം ബോർഡിന്റെ നിരക്ക്. മണപ്പുറത്തേക്കു കെഎസ്ആർടിസി 210 സ്പെഷൽ ബസ് സർവീസ് നടത്തും.
രാത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും സ്പെഷൽ ട്രെയിൻ സർവീസും ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

