മരട്∙ നെട്ടൂരിൽ വഴിയാത്രികർക്ക് ഭീഷണിയായ ആട്ടിൻകൂട്ടത്തെ മരട് നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. അലഞ്ഞു തിരിയുന്ന 15ൽപരം ആടുകളിൽ 4 ആട്ടിൻകുട്ടികൾ ഉൾപ്പെടെ 6 ആടുകളെയാണ് പിടികൂടി നഗരസഭയുടെ കൂട്ടിലടച്ചത്. കഴിഞ്ഞ ഒക്ടോബറിലും ഇത്തരത്തിൽ ആടുകളെ പിടികൂടിയിരുന്നു. ഉടമസ്ഥൻ എത്തിയതോടെ താക്കീത് നൽകി വിട്ടയച്ചു. ഇനി ആവർത്തിച്ചാൽ, പിടികൂടുന്ന ആടുകളെ ലേലം ചെയ്ത് വിൽക്കുമെന്ന് ഉടമസ്ഥരിൽ നിന്ന് ഒപ്പിട്ടു വാങ്ങിയാണ് വിട്ടയച്ചത്.
എന്നാൽ പിന്നീടും ഇതിനു മാറ്റമുണ്ടായില്ല.
റോഡിൽ അലഞ്ഞു തിരിയുന്ന ആടുകൾ നിമിത്തം ബൈക്ക് യാത്രികർ ഉൾപ്പെടെ ഒട്ടേറെപ്പേർ അപകടത്തിൽപെട്ടു. പാതയോരത്തെ കൃഷിയും ചെടികളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. പരാതി ഏറിയതോടെയാണ് വീണ്ടും ആടുകളെ പിടികൂടിയത്. നടപടി പൂർത്തിയാക്കി ഇവ ലേലം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്ലാവിലയും പിണ്ണാക്കും കൊടുക്കുന്നുണ്ട്. സ്വതന്ത്രരായി നടന്ന ആടുകൾ കൂട്ടിലായതിന്റെ അങ്കലാപ്പ് ഒഴിവാക്കാൻ ഒരാളെ നിരീക്ഷണത്തിനും ഇട്ടിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

