കൂത്താട്ടുകുളം ∙ ടൗണിലും വളപ്പിനു സമീപവും പൈപ്പ് പൊട്ടി ലക്ഷക്കണക്കിനു ലീറ്റർ ജലം പാഴാകുന്നു. ടൗണിൽ മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപമാണ് പൈപ്പ് പൊട്ടിയത്.
ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ നേരത്തെ കുഴി എടുത്ത ഭാഗത്തു തന്നെയാണ് വീണ്ടും തകരാർ സംഭവിച്ചത്. കുഴിച്ച ഭാഗം നികത്താത്തതു മൂലം മഴ പെയ്തപ്പോൾ പലതവണ ഇവിടെ വാഹനങ്ങൾ ചെളിയിൽ താഴ്ന്നിരുന്നു.
ഇൗ ഭാഗത്തു തന്നെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നതും. റോഡിന്റെ ഓരത്ത് നിർത്തുന്ന വാഹനങ്ങളുടെ ചക്രങ്ങൾ താഴാൻ സാധ്യതയുണ്ട്.
റോഡരികിൽ ചെളി നിറയുന്നതിനാൽ കാൽനടയായി പോകുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനങ്ങൾ പോകുമ്പോൾ ആളുകളുടെ ദേഹത്ത് ചെളി തെറിക്കുന്നു.
വളപ്പിനു സമീപം വേളുക്കുന്നേൽ താഴത്താണ് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നത്.
ജലക്ഷാമം നേരിടുന്ന മേഖലയാണിത്. ഇടയ്ക്കിടെ മേഖലയിൽ പലയിടത്തും പൈപ്പ് പൊട്ടുന്ന സ്ഥിതിയുണ്ടെന്നും പരാതി നൽകിയാലും നടപടി വൈകുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു.
കൊടുംവളവിലാണ് പൈപ്പ് തകർന്ന് വെള്ളം ഒഴുകുന്നത്. ഈ ഭാഗത്ത് റോഡ് തകർന്നു തുടങ്ങി.
എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

