കൊച്ചി ∙ നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ അലക്സ് ആന്റണിയെ (28) ആണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്.
റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം മേഖല ഡിഐജി ഡോ. സതീഷ് ബിനോ ആണ് ഉത്തരവിട്ടത്.
കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പുന്നേക്കാട് കൃഷ്ണപുരം ഉന്നതിയിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ സംഘാടകരെ ദേഹോപദ്രവം ഏൽപിച്ചത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കോതമംഗലം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

