കോതമംഗലം∙ അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പൊലീസിന്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക് യാത്രക്കാരായ രണ്ട് പേർ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നത്.
ഇവരെ പടിക്കാമറ്റം, സ്റ്റാർ എന്നീ സർവീസ് ബസുകളിലെ ജീവനക്കാരായ ജിതിൻ ജോസഫ്, ഷിബു നാരായണൻ, ബിബിൻ ബെന്നി, ജിസ് മോൻ ഷാജി എന്നിവർ ചേർന്ന് കോതമംഗലം നഗരത്തിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. ഈ പ്രവർത്തനം നടത്തിയ ജീവനക്കാർക്കാണ് കോതമംഗലം പോലീസിന്റെയും ട്രാഫിക്ക് യൂണിറ്റിന്റെയും നേതൃത്വത്തിൽ ആദരവ് നൽകിയത്.
കോതമംഗലം പൊലീസ് സ്റ്റേഷൻ ഹാളിൽ നടന്ന അനുമോദന യോഗം ഇൻസ്പെക്ടർ പി.ടി ബിജോയ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബസ് ജീവനക്കാരെ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. കോതമംഗലം ട്രാഫിക്ക് എസ് ഐ സി.പി ബഷീർ അധ്യക്ഷത വഹിച്ചു.
എസ് ഐ ദേവസി കെ ആർ, എഎസ്ഐ ഹാജിറ എ ബി, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഷിബു മർക്കോസ്, നവാസ്, ജോജി, യഹുക്കൂബ് , ഷെബീർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

