കൊച്ചി ∙ തമ്മനം കുത്താപ്പാടിയിൽ ശുദ്ധജല സംഭരണിയുടെ ഭിത്തി പൊട്ടിയതിനെ തുടർന്നു നഗരത്തിൽ പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷമായി. മുളവുകാട്, പൊന്നുരുന്നി, വൈറ്റില മുതൽ പേട്ട വരെയുള്ള ഭാഗങ്ങളിലാണ് പ്രശ്നം രൂക്ഷമായിട്ടുള്ളത്.
പേട്ട, പൂണിത്തുറ, ചിലവന്നുൂർ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലെ വിതരണവും കാര്യക്ഷമമല്ല. പൂണിത്തുറ അയ്യങ്കാളി റോഡിൽ ഇന്നലെ വൈകിട്ട് ആറുവരെ കാത്തു നിന്നിട്ടും ജലം എത്താതായതോടെ റസിഡന്റ്സ് അസോസിയേഷൻ ടാങ്കർ ലോറിയിൽ ജലം എത്തിച്ചു .
ഇന്നലെ രാവിലെ എംജി റോഡ്, കലൂർ, പച്ചാളം തുടങ്ങിയ മേഖലകളിലും രാത്രിയോടെ പൂണിത്തുറ, പേട്ട
ഭാഗങ്ങളിലേക്കും പമ്പിങ് നടത്തിയതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു. നേരത്തെ ഇരു കംപാർട്മെന്റുകളിൽ നിന്നുമായി 1.35 കോടി ലീറ്റർ വെള്ളമായിരുന്നു വിതരണം ചെയ്തിരുന്നത്. ഇപ്പോൾ 85 ലക്ഷം ലീറ്റർ വെള്ളം മാത്രമാണ് നൽകാൻ കഴിയുക. ഈ സാഹചര്യത്തിൽ നഗരത്തിന്റെ വിദൂര ഭാഗങ്ങളിൽ ജല ദൗലഭ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ജല അതോറിറ്റി, കൊച്ചി നഗരസഭ, ചേരാനല്ലൂർ പഞ്ചായത്ത് അധികൃതരുടെ സംയുക്ത യോഗം ചേരാൻ കലക്ടർ നിർദേശം നൽകി.
ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്നു പഞ്ചായത്ത്, കോർപറേഷൻ സെക്രട്ടറിമാർ പരിശോധിച്ച ശേഷമായിരിക്കും വെള്ളം എത്താത്ത സ്ഥലങ്ങളിലേക്ക് ടാങ്കർ ലോറി വഴിയുള്ള ശുദ്ധജലവിതരണം.
സംഭരണിയുടെ തകർന്ന ചേംബർ പുനർനിർമിക്കണോ, ഇപ്പോൾ സംഭരണിയുള്ള സ്ഥലത്തിനോടു ചേർന്ന് ഇതേ അളവിൽ പുതിയ ചേംബർ സ്ഥാപിക്കണോ എന്ന കാര്യത്തിൽ ജല അതോറിറ്റി എൻജിനീയറിങ് വിഭാഗം ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.
അപകടത്തെ തുടർന്നുള്ള നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാൻ, തഹസിൽദാർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ വകുപ്പ് എൻജിനീയറോട് നിർദേശിച്ചിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ ജലസംഭരണികളുടെയും സുരക്ഷ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജല അതോറിറ്റിയോടു നിർദേശിച്ചതായി ജില്ലാ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.മനോജ് പറഞ്ഞു.
പ്രതിഷേധവുമായി നാട്ടുകാർ
ജലസംഭരണിയിലെ വിള്ളലിനെ തുടർന്നു വെള്ളം കയറി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ.
ഇന്നലെ കൗൺസിലർ സക്കീർ തമ്മനത്തിന്റെ നേതൃത്വത്തിൽ ജലസംഭരണിക്കു ചുറ്റുമുള്ള താൽക്കാലിക വേലിയുടെ നിർമാണം തടഞ്ഞു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീടിന്റെ തകർന്ന മതിലും ഗേറ്റും നിർമിച്ചു നൽകുന്നതു സംബന്ധിച്ച് അധികൃതരുടെ ഉറപ്പു ലഭിച്ച ശേഷം മാത്രമേ വേലി നിർമാണം അനുവദിക്കൂ എന്നാണ് കൗൺസിലറുടെ നിലപാട്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വീടിന്റെ ചുറ്റുമതിൽ പൂർണമായും തകർന്നു.
രണ്ടാമത്തെ ജലസംഭരണിക്കും ബലക്ഷയം
കുത്താപ്പാടിയിലെ രണ്ടാമത്തെ ജലസംഭരണിക്കും ബലക്ഷയം ഉള്ളതായി വിവരം. ഭിത്തിയിൽ വിള്ളൽ വീണ 1.35 കോടി ലീറ്റർ സംഭരണ ശേഷിയുള്ള ശുദ്ധജല സംഭരണിയുടെ തൊട്ടു സമീപം തന്നെയാണ് 68 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ജലസംഭരണി. 1992ൽ കമ്മിഷൻ ചെയ്ത സംഭരണിക്ക് അന്നു മുതൽ തന്നെ ചോർച്ചയുള്ളതായി നാട്ടുകാർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

