കൊച്ചി ∙ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) കോർപറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി.
3 സിറ്റിങ് കൗൺസിലർമാർ ഉൾപ്പെടെ 30 പേരുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. 30 പേരുടെ പട്ടികയിൽ 19 പേർ വനിതകളാണ്; അതിൽ 5 പേർ ജനറൽ വിഭാഗത്തിലും.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റും നാഷനൽ പീപ്പിൾസ് പാർട്ടി ജില്ലാ അധ്യക്ഷനുമായ ജോഷി കൈതവളപ്പിൽ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും.
മറ്റൊരു ഘടക കക്ഷിയായ നാഷനലിസ്റ്റ് കേരള കോൺഗ്രസിന് പച്ചാളം ഡിവിഷൻ നൽകി.
നിലവിലെ കൗൺസിലിൽ 5 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇതിൽ ഐലൻഡ് നോർത്തിനെ പ്രതിനിധീകരിക്കുന്ന ടി.പത്മകുമാരി, എറണാകുളം സെൻട്രൽ കൗൺസിലർ സുധ ദിലീപ്, അമരാവതി കൗൺസിലർ പ്രിയ പ്രശാന്ത് എന്നിവർക്ക് ഇത്തവണയും സീറ്റ് അനുവദിച്ചു.
എറണാകുളം സൗത്ത് ഡിവിഷൻ കൗൺസിലർ പത്മജ എസ്.മേനോന്റെ പേര് ആദ്യ ലിസ്റ്റിൽ ഇല്ല. മുൻ കൗൺസിലറും ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷയുമായ ശ്യാമള എസ്.പ്രഭുവിനെ പരിഗണിച്ചില്ല.
പലവട്ടം ശ്യാമള എസ്.പ്രഭു പ്രതിനിധീകരിച്ച ചെറളായി ഡിവിഷനിൽ പുതുമുഖമായ ഇ.എസ്.പ്രവിതയ്ക്കാണ് സീറ്റ്.
ബിജെപി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ ഗിരിനഗറിലും സംസ്ഥാന കൗൺസിൽ അംഗം സി.ജി.രാജഗോപാൽ (മുത്തു) രവിപുരത്തും മത്സരിക്കും. യുഡിഎഫിന്റെ ഭാഗമായ ആർഎസ്പിയിൽ നിന്നു ബിജെപിയിലെത്തിയ സുനിത ഡിക്സൻ പൊന്നുരുന്നി ഈസ്റ്റിലെ സ്ഥാനാർഥിയാണ്.
കോൺഗ്രസ് വിട്ട് ഇന്നലെ ബിജെപി അംഗത്വമെടുത്ത ജോസ്ന പീറ്റർ ഇടക്കൊച്ചി സൗത്തിൽ മത്സരിക്കും.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ബിജെപി എറണാകുളം സിറ്റി ജില്ലാ അധ്യക്ഷൻ കെ.എസ്.ഷൈജു അധ്യക്ഷനായി.
മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നടപ്പാക്കിയതിനേക്കാളും പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ നടപ്പാക്കിയെന്നു എസ്.സുരേഷ് പറഞ്ഞു. ‘വികസിത കൊച്ചി’ എന്ന മുദ്രാവാക്യമുയർത്തിയാണ് എൻഡിഎ മത്സരിക്കുക.
സ്ഥാനാർഥികൾ (ഡിവിഷൻ, പേര്)
കൽവത്തി– എസ്.എസ്.ശ്രുതി, കരിപ്പാലം – എസ്.ശ്രീനി, ചെറളായി– ഇ.എസ്.പ്രവിത, ഐലൻഡ് നോർത്ത്– ടി.പത്മകുമാരി, രവിപുരം– സി.ജി.രാജഗോപാൽ, കതൃക്കടവ്– പ്രീപ്തി രാജ്, എറണാകുളം സെൻട്രൽ– സുധ ദിലീപ്, എറണാകുളം നോർത്ത്– നവീൻ കമ്മത്ത്, തൃക്കണാർവട്ടം– ജലജ ആചാര്യ, വടുതല ഈസ്റ്റ്– മനോജ് കുമാർ, എളമക്കര നോർത്ത്– എം.ജി.നിമിഷ, പോണേക്കര– ദിവ്യ ജയപ്രകാശ്, ഇടപ്പള്ളി– സി.നന്ദകുമാർ, പാലാരിവട്ടം– കെ.ആർ.രാജേന്ദ്രൻ, കാരണക്കോടം– മഞ്ജു ലഹിതൻ, വെണ്ണല– എം.എ.രാജേഷ് കുമാർ, ഗിരിനഗർ– ടി.പി.സിന്ധുമോൾ, പൊന്നുരുന്നി ഈസ്റ്റ്– സുനിത ഡിക്സൻ, വൈറ്റില– ആർ.സാക്കിൽ, പൂണിത്തുറ– ജയിംസ് മാത്യു, തേവര– ലിഷ സന്തോഷ്, പള്ളുരുത്തി ഈസ്റ്റ്– സലീല അശോകൻ, ഇടക്കൊച്ചി സൗത്ത്– ജോസ്ന പീറ്റർ, പെരുമ്പടപ്പ്– രജന രാജു, കോണം– എൻ.പി.മധുസൂദനൻ, നമ്പ്യാപുരം – രഞ്ജിനി, പുല്ലാർദേശം– അപർണ, തറേഭാഗം– സി.എം.മിനി, മൂലംകുഴി– ജൂഡ്ഗോഡ്വിൻ റോഷൻ, അമരാവതി– പ്രിയ പ്രശാന്ത്.
ഘടകകക്ഷി സ്ഥാനാർഥികൾ
പച്ചാളം– എൻ.രാധാകൃഷ്ണൻ (നാഷനലിസ്റ്റ് കേരള കോൺഗ്രസ്), പള്ളുരുത്തി കച്ചേരിപ്പടി– ജോഷി കൈതവളപ്പിൽ (നാഷനൽ പീപ്പിൾസ് പാർട്ടി)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

